ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍, മാസപ്പടിയായി 1.72 കോടി രൂപ നല്‍കിയതിനെകുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ജിഎസ്ടി പോലെ വീണ ടാക്സ് എന്ന പുതിയ നികുതി നടപ്പാക്കുകയാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. 1989 ലെ അഴിമതി നിരോധന നിയമപ്രകാരം മുഖ്യ മന്ത്രി പിണറായി വിജയന്‍ അന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ പ്രതിമാസ തവണകളായി 1.72 കോടി രൂപ നല്‍കിയെന്നാണ് കണ്ടെത്തല്‍. വീണയ്‌ക്ക് മാത്രമല്ല, കോണ്‍ഗ്രസിലെയും മുസ്ലീംലീഗിലെയും പ്രമുഖ നേതാക്കളും പണം കൈപ്പറ്റിയിട്ടുണ്ട്. ഇവര്‍ ഇതിനെക്കുറിച്ച് മറുപടി പറയണം. കേരളം പോലെയൊരു സംസ്ഥാനത്ത് 95 കോടി രൂപ ഇങ്ങനെ കൈമാറിയെന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം വേണം. സംഭാവനയെന്നുപറഞ്ഞ് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഴിമതി രഹിത ഇന്ത്യയാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: