വാര്‍സോ: :റഷ്യ ഉക്രൈന് യുദ്ധം പ്രത്യാഘാതം പോളണ്ട്-ബെലാറസ് അതിര്‍ത്തിയിലേക്കും നീളുന്നു. റഷ്യയുടെ അടുത്ത പങ്കാളിയാണ് ബെലറാസെങ്കില്‍ പോളണ്ട് നാറ്റോ അംഗമാണ്. പോളണ്ടിന്റെ പ്രതിരോധമന്ത്രിയാണ് വ്യാഴാഴ്ച പോളണ്ട് 10000 പട്ടാളക്കാരെ അതിര്‍ത്തിയിലേക്ക് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെലാറസിന്റെ യുദ്ധവിമാനങ്ങള്‍ പോളണ്ട് അതിര്‍ത്തി ലംഘിക്കുന്നത് തടയാനാണ് പട്ടാളത്തെ അയയ്ക്കുന്നത്.
യുദ്ധം കൂടുതല്‍ കടുക്കാന്‍ പോകുന്നതിന്റെ സൂചനയാണ് പോളണ്ടിന്റെ ഈ പ്രഖ്യാപനം. ബെലാറസിന്റെ നടപടികളെല്ലാം രഷ്യയുടെ പിന്തുണയോടെയാണെന്നും പോളണ്ട് പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി.
ബെലാറസ് അതിര്‍ത്തിയില്‍ കൂടുതല്‍ വാഗ്നര്‍ പോരാളികള്‍ (മരണഭയമില്ലാത്ത കടുത്ത യുദ്ധവീരന്മാരാണിവര്) നിലയുറപ്പിച്ചിരിക്കുകയാണ്. ഇത് പോളണ്ടിനെ ഏത് നിമിഷവും അവര്‍ ആക്രമിച്ചേക്കാമെന്ന ഭയം സൃഷ്ടിച്ചിട്ടുണ്ട്. പോളണ്ടിന്റെ അതിര്‍ത്തിയില്‍ വാഗ്നര്‍ പോരാളികളെ അണിനിരത്തുമെന്ന് നേരത്തെ ബെലാറസ് പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വാഗ്നര്‍ ഗ്രൂപ്പിലെ 100 പോരാളികള്‍ പോളണ്ട്, ലിത്വാനിയ അതിര്ത്തിക്കിയിലുള്ള പ്രദേശത്തേക്ക് കടന്നിട്ടുള്ളതായി പോളണ്ടിന്റെ പ്രധാനമന്ത്രി മത്യേസ് മൊറാവികി ആരോപിച്ചിരുന്നു.
പുടിന്റെ വലംകൈയാണ് എന്നും ബെലാറസ്. നിര്‍ഭയനായ ലുകാഷെങ്കോ റഷ്യയ്ക്ക് വേണ്ടി ഏത് യുദ്ധത്തിനും ഒരുമ്പെടുന്ന വ്യക്തിയാണ്. അതിശക്തനായ നേതാവ് കൂടിയാണ് ലുകാഷെങ്കോ. പുടിനെതിരെ ഈയിടെ വാഗ്നര്‍ പട ചില തെറ്റിദ്ധാരണകളുടെ പേരില്‍ നീങ്ങിയപ്പോള്‍ അതിനെ തകര്‍ത്തത് ലുകാഷെങ്കോയാണ്. അന്ന് പുടിന്റെ ചില സൈനികമേധാവികളുടെ യുദ്ധനയത്തില്‍ എതിര്‍പ്പുള്ള വാഗ്നര്‍ ഗ്രൂപ്പിനെ നയിച്ച പ്രിഗോഷിനെ കെട്ടുകെട്ടിച്ചത് ലുകാഷെങ്കോയാണ്.
എന്തായാലും ഒരു വലിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ പരുക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഒന്നുകില്‍ നേറ്റോ രാഷ്ട്രങ്ങള്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ പുടിനെ സ്ഥാനഭ്രഷ്ടനാക്കും. ഇതിനെതിരെ എന്ത് പ്രത്യാക്രമണമാണ് പുടിന് തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: