ന്യൂദല്‍ഹി: പ്രതിപക്ഷം തന്റെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും എന്‍ഡിഎയും ബിജെപിയും വന്‍ വിജയത്തോടെ തിരിച്ചുവരുമെന്നും പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് വിജയം കൈവരിക്കുമെന്നും അദേഹം ലോക്സഭയിലെ അവിശ്വാസ പ്രമേയ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ജനങ്ങള്‍ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരില്‍ വീണ്ടും വീണ്ടും വിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞാന്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018ലും തന്റെ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.
ദൈവം വളരെ ദയയുള്ളവനാണ്, ഈ പ്രമേയം കൊണ്ടുവന്നത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. 2018 ലെ അവിശ്വാസ പ്രമേയ വേളയില്‍ ഞാന്‍ പറഞ്ഞിരുന്നു, ഇത് ഞങ്ങള്‍ക്ക് ഒരു ഫ്ലോര്‍ ടെസ്റ്റ് അല്ല, അവര്‍ക്കുള്ള ഫ്ലോര്‍ ടെസ്റ്റാണെന്ന്. അതിന്റെ ഫലമായി അവര്‍ തിരഞ്ഞെടുപ്പില്‍ തോറ്റു. അത് വീണ്ടും ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഒരു തരത്തില്‍ പറഞ്ഞാല്‍, പ്രതിപക്ഷത്തിന്റെ അവിശ്വാസം എല്ലായ്പ്പോഴും ഞങ്ങള്‍ക്ക് ഭാഗ്യമായിരുന്നു. 2024 ലെ തിരഞ്ഞെടുപ്പില്‍ മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് വന്‍ വിജയത്തോടെ എന്‍ഡിഎയും ബിജെപിയും തിരിച്ചുവരുമെന്ന് നിങ്ങള്‍ (പ്രതിപക്ഷങ്ങള്‍) തീരുമാനിച്ചതായി ഇന്ന് എനിക്ക് കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് അവിശ്വാസ പ്രമേയ ചര്‍ച്ച ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: