ലഖ്നൗ: 1980ലെ മൊറാദാബാദ് വര്‍ഗീയ കലാപത്തിന് പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കലാപത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന നാല് പതിറ്റാണ്ട് കാലത്തെ കള്ള പ്രചരണമാണ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അവസാനിക്കുന്നത്.
ആര്‍എസ്എസിനോ പ്രദേശത്തെ സാധാരണ മുസ്ലീങ്ങള്‍ക്കോ കലാപത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ജസ്റ്റിസ് എം.പി. സക്സേനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പിടിച്ചുകുലുക്കിയ മൊറാദാബാദ് വര്ഗീയകലാപത്തിനെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് നിയമസഭയുടെ മേശപ്പുറത്തു വച്ചു. നാല്പത് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് നേതാവ് ഷമീം അഹമ്മദും ഹമീദ് ഹുസൈനുമാണ് കലാപത്തിന് പ്രേരണ നല്‍കിയതെന്നും ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഹിന്ദു സംഘടനാപ്രവര്‍ത്തകരോ അതില്‍ പങ്കാളികളല്ലെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് മൊറാദാബാദിലെ സാധാരണ മുസ്ലീം സമൂഹവും പ്രശ്നത്തില്‍ നിരപരാധികളാണെന്ന് വ്യക്തമാക്കുന്നുണ്ട്.
1980 ആഗസ്ത് 13ന് മൊറാദാബാദ് പട്ടണത്തിലെ ഈദ്ഗാഹില്‍ ആരംഭിച്ച അക്രമം, സംഭാല്‍, അലിഗഡ്, ബറേലി, പ്രയാഗ്രാജ്, മൊറാദാബാദിന്റെ ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 1981ന്റെ ആരംഭം വരെ തുടര്‍ന്നു. കാണാതായതും മരിച്ചവരുമുള്പ്പെടെ അക്രമത്തിനിരകളായവരുടെ എണ്ണം 289 ആണെന്ന് അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി സ്വരൂപ് കുമാരി ബക്ഷി നിയമസഭയെ അറിയിച്ചിരുന്നു. മരിച്ചവരുടെ എണ്ണം 84 ഉം പരിക്കേറ്റവരുടെ എണ്ണം 112 ഉം ആണെന്ന് കമ്മിഷന് പറയുന്നു.
വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് അന്ന് യുപി ഭരിക്കുന്നത്. ഇന്ദിരയായിരുന്നു പ്രധാനമന്ത്രി. 1983 ആഗസ്ത് ഒന്നിന് അലഹബാദ് ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് സക്സേന ആ വര്‍ഷം നവംബര്‍ 29ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാളിതുവരെ, അതിന്റെ ഉള്ളടക്കം പരസ്യമാക്കുകയോ ശിപാര്‍ശകളില്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. നാനൂറിലധികം പേജുകളുള്ള റിപ്പോര്‍ട്ട്, അക്കാലത്തെ ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്.
കലാപത്തിന്റെ വസ്തുതകളും കാരണങ്ങളും പരിശോധിക്കാനാണ് ഏകാംഗ കമ്മിഷന് രൂപീകരിച്ചത്. ഈദ്ഗാഹില്‍ നമസ്കാരം നടത്തുന്നവര്‍ക്കിടയില്‍ പന്നികളെ അഴിച്ചുവിടുന്നുവെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ള മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നുവെന്നും കിംവദന്തികള്‍ പ്രചരിപ്പിച്ചാണ് ഹിന്ദുക്കളെയും പോലീസ് സ്റ്റേഷനുകളെയും ആക്രമിക്കാന്‍ അനുയായികളെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് തിരിച്ചടിക്ക് കാരണമായി. വര്‍ഗീയകലാപത്തിലേക്ക് നയിച്ചു, റിപ്പോര്‍ട്ട് പറയുന്നു. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തിനുള്ളിലെ ‘നേതൃതര്ക്കത്തിന്റെ’ ഫലമാണ് അക്രമമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഉത്തര്‍പ്രദേശില്‍ മുസ്ലീം ലീഗിനെ പുനരുജ്ജീവിപ്പിച്ച ഡോ.ഷമീം അഹമ്മദ് ഖാന് മുസ്ലീം സമൂഹത്തിന്റെ നേതാവാകാന്‍ നടത്തിയ നീക്കങ്ങളാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.
1980 മെയില്‍ വാല്മീകി സമുദായത്തിലെ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെ സംരക്ഷിച്ചത് മുസ്ലീം ലീഗ് നേതാക്കളായിരുന്നു. ഇത് വാല്മീകി വിഭാഗത്തിലെ ജനങ്ങളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: