ന്യൂദല്‍ഹി: ഇറാനില്‍ തടവിലാക്കിയിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി മോചിപ്പിച്ചു. അഭിഭാഷകര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. സംഘത്തിലെ എട്ടുപേരെ കഴിഞ്ഞ ആഴ്ച മോചിപ്പിച്ചിരുന്നു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലാണ് മത്സ്യത്തൊഴിലാളികളുടെ മോചനം സാധ്യമാക്കിയത്. ഇറാനില്‍ തടവിലായിരുന്ന മലയാളിയുള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ മത്സ്യ ത്തൊഴിലാളികളെ ആഗസ്ത് രണ്ടിന് വിട്ടയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: