തൃശൂര്‍: കേരളത്തിലെ ക്ഷേത്രങ്ങള്‍ ഹൈന്ദവ ഏകീകരണത്തിന്റെ കേന്ദ്രങ്ങള്‍ ആയതുകൊണ്ടാണ് ക്ഷേത്രങ്ങളും ക്ഷേത്ര വിശ്വാസങ്ങളും നശിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. ഹിന്ദു ഐക്യവേദി നടത്തിയ ക്ഷേത്രരക്ഷാ മാര്‍ച്ചില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹൈന്ദവ മുന്നേറ്റം തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ക്ഷേത്രഭണ്ഡാരങ്ങളില്‍ വീഴുന്ന പണത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഇത്രയും ഗുരുതരമായ ഗണപതി നിന്ദ നടത്തിയിട്ടും, അതിനെതിരെ കേരളത്തിലെ നിരവധി ഗണപതി ക്ഷേത്രങ്ങളുടെ ഉത്തരവാദിത്വത്തില്‍ ഇരിക്കുന്ന ദേവസ്വം ബോര്‍ഡ് ഭരണാധികാരികള്‍ ഒരക്ഷരം ഉരിയാടാതിരുന്നത് അവരുടെ ക്ഷേത്രവിരുദ്ധ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്. വി. ബാബു നടത്തിയ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്കുന്നു എന്നത് ശുദ്ധ അസംബന്ധമാണ്. കോടിക്കണക്കിന് രൂപ വരുന്ന ക്ഷേത്രസ്വത്തുക്കള്‍ ഏറ്റെടുക്കുമ്പോള്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് നല്‍കേണ്ട വാര്ഷികാശനത്തിന്റെ ഒരംശം പോലും ആകുന്നില്ല ഇത്.
ക്ഷേത്രം മതേതര സ്ഥാപനമല്ല, സിപിഎം ക്ഷേത്രം വിട്ടുപോവുക, ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക്, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്ര ഏകോപന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ക്ഷേത്രരക്ഷാ മാര്‍ച്ച് തൃശൂര്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് നടന്നു. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കൊച്ചിന് ദേവസ്വം ബോര്‍ഡ് ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു.
യോഗത്തില്‍ ചെറുശ്ശേരി വിവേകാനന്ദ സേവാശ്രമം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്. വി. ബാബു മുഖ്യപ്രഭാഷണം നടത്തി. ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ എം. വി. രവി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, വൈസ് പ്രസിഡന്റുമാരായ കെ. വി. ശിവന്, ചന്ദ്രശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന് സ്വാഗതവും, ജില്ലാ ജനറല്‍ സെക്രട്ടറി പി. എന്‍. അശോകന് നന്ദിയും പറഞ്ഞു.
മാര്‍ച്ചിനെ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ എം. വി. മധുസൂദനന്, പി.ജി. മനോജ്, സാബു ശാന്തി, രക്ഷാധികാരി പി. കെ. സുബ്രന്, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീജ ബിജു, ജില്ലാ പ്രസി. ഷീബ ശിവദാസ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസി. മുരളീധരന്, ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, ട്രഷറര്‍ ഗിരിധരന്, സംഘടനാ സെക്രട്ടറി മുരളി, സഹ സംഘടന സെക്രട്ടറിമാരായ രാജീവ് ചത്തമ്പിള്ളി, സി.ബി. പ്രദീപ്കുമാര്‍, സെക്രട്ടറി ഹരി മുള്ളൂര്‍, ജില്ലാ കമ്മിറ്റി അംഗം സുനില്‍കുമാര്‍ ആറാട്ടുപുഴ, അഡ്വ. സഞ്ജയ്, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസി. ്സതീഷ് ചന്ദ്രന് കെ., ജില്ലാ സെക്രട്ടറി പി. ആര്. ഉണ്ണി, വിഎച്ച്പി ജില്ലാ പ്രസി. മോഹന്‍ മേനോന്, ജില്ലാ സെക്രട്ടറി എം.ആര്. ഉണ്ണികൃഷ്ണന്, എസ്എഎസ്എസ് ജില്ലാ പ്രസി. യു. പുരുഷോത്തമന്, ജില്ലാ സെക്രട്ടറി സഞ്ജീവ് നീലകണ്ഠന്, ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. എന്‍. മുരളീധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: