ഇസ്ലാമാബാദ്: തോഷകഹാന കേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ജയിലില്‍ സി ക്ലാസ് സൗകര്യമാണ് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. എത്രയും വേഗം തന്നെ ജയിലില്‍ നിന്ന് പുറത്തിറക്കണമെന്ന് തന്നെ കാണാനെത്തിയ അഭിഭാഷകനോട് അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്ഥാന് തെഹ്രീക് ഇന്‍സാഫ് (പിടിഐ) ചെയര്‍മാനായ ഇംറാന്‍ ജയിലില്‍ പരിതാപകരമായ അവസ്ഥയലാണുളളതെന്ന് അഭിഭാഷകന് പറഞ്ഞു.ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും പിടിഐ തലവന്‍ ഉയര്‍ന്ന മനോവീര്യമാണ് പ്രകടിപ്പിക്കുന്നതെന്നും അഭിഭാഷകന് വെളിപ്പെടുത്തി.
സെല്ലില്‍ ഈച്ചകളും പ്രാണികളും കൊതുകുകളും ഇംറാനെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഇമ്രാന് ഖാനെ തോഷഖാന കേസില്‍ മൂന്ന് വര്‍ഷം തടവിനാണ് പാകിസ്ഥാന് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിദേശ സന്ദര്‍ശനത്തിനിടെ ലഭിച്ച സമ്മാനങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കാതെ വിറ്റ് പണമാക്കിയ കേസിലായിരുന്നു ശിക്ഷിച്ചത്. അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. പിടിഐ മേധാവിക്ക് 100,000 പാകിസ്ഥാന് രൂപ പിഴയും കോടതി വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: