ന്യൂദല്‍ഹി : ഭൂമി തട്ടിപ്പ് കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഓഗസ്റ്റ് 14-ന് റാഞ്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
നേരത്തെ, 2022 നവംബറില്‍ ഇഡി മുഖ്യമന്ത്രിയെ വിളിപ്പിച്ചിരുന്നു. 2022 നവംബര്‍ 18 ന് അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് സോറനെ ഏജന്‍സി 10 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.
അതേസമയം, സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനും റാഞ്ചിയിലെ മുന്‍ ഡെപ്യൂട്ടി കമ്മീഷണറുമായ ഛവി രഞ്ജന്‍ ഈ കേസില്‍ ജയിലിലായിട്ടുണ്ട്.നിരവധി വ്യവസായികളും ഈ കേസില്‍ ജയിലിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: