കോട്ടയം: കോട്ടയത്തിന്റെ പിങ്ക് വസന്തമായ തിരുവാര്‍പ്പ് മലരിക്കലില്‍ ആമ്പല്‍ ഫെസ്റ്റിന് തുടക്കമായി. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് മലരിക്കലില്‍ ആമ്പല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ആമ്പല്‍ ഫെസ്റ്റിവല്‍ കാണാനെത്തുന്നവര്‍ വള്ളങ്ങളിലെ യാത്ര നടത്തുമ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും പാളിച്ച ഉണ്ടായാല്‍ ടൂറിസത്തെയും വരുമാന മാര്‍ഗ്ഗത്തെയും ഇത് ബാധിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്, മലരിക്കല്‍ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സര്‍വീസ് സഹകരണ ബാങ്ക്, തിരുവാര്‍പ്പ് വില്ലേജ് സര്‍വീസ് സഹകരണ ബാങ്ക്, ജെ- ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികള്‍ എന്നിവര്‍ സംയുകതമായാണ് ആമ്പല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തിരുവാര്‍പ്പ് മലരിക്കലില്‍ ഏക്കറുകളോളം പരന്നു കിടക്കുന്ന പാടങ്ങളിലാണ് ആമ്പല്‍പ്പൂക്കള്‍ പൂവിട്ടിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വള്ളങ്ങളില്‍ യാത്ര ചെയ്ത് ആമ്പലുകള്‍ക്കിടയിലൂടെ കാഴ്ചകള്‍ കാണാനും അവസരമുണ്ട്.
തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന് കെ. മേനോന്, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, അഡ്വ. കെ. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പാടശേഖരസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: