പാലക്കാട്: വീടുകളില്‍ നിന്നും ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് നല്‍കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. സമ്മിശ്ര മാലിന്യം കൂടുതല്‍ വരുന്നതിന്റെ സാഹചര്യത്തിലാണ് തീരുമാനം. മാലിന്യം തരംതിരിക്കുന്നതിനെ കുറിച്ച് ക്ലാസുകള്‍ നടത്തും.
ഹരിതമിത്രം ആപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ആപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിക്കും. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുകയും പരിശീലനം നല്‍കുകയും ചെയ്യും. ഓണത്തോടനുബന്ധിച്ച് തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ സന്ദര്‍ശനത്തിന് കൃത്യമായ ഇടപെടല്‍ നടത്തും.
ഹരിതപെരുമാറ്റ ചട്ടം പാലിച്ചായിരിക്കും ഓണാഘോഷപരിപാടികള്‍. 100 ശതമാനം യൂസര്‍ ഫീ കളക്ഷനുള്ള വാര്‍ഡുകളിലെ വാര്‍ഡ് മെമ്പര്‍മാര്‍ക്കും ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കും പ്രത്യേക അംഗീകാരം നല്‍കും.
ജില്ലാ പഞ്ചായത്തില്‍ നടന്ന ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: