ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് കൂടതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിക്കണമെന്ന് ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. 2022 മുതല്‍ 2025 വരെ കാലയളവെടുക്കുകയാണെങ്കില് വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്കുള്ളതെന്ന് താരം പറഞ്ഞു. സ്വകാര്യ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം പങ്കുവച്ചത്.
ഇക്കൊല്ലം ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരെ ഓരോ മത്സരങ്ങളാണുള്ളത്. ഒരുവര്‍ഷത്തില്‍ ആകെ കളിക്കുന്നത് രണ്ട് ടെസ്റ്റുകള്‍. ഇതുപോരെന്ന് ഹര്‍മന്‍പ്രീത് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് മെച്ചപ്പെടണമെങ്കില്‍ ലോങ് ഫോര്‍മാറ്റ് മത്സരം കൂടുതല്‍ ഉണ്ടാവണമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: