ന്യൂദല്‍ഹി: മുലപ്പാലിലും പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് ഒരു കൂട്ടം ഗവേഷകര്‍. കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത തരത്തിലുള്ള മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശങ്ങളുണ്ടെന്നാണ് ഇവരുടെ വാദം. പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും പ്രമുഖ ഒബ്സ്റ്റട്രീഷ്യന്‍ ഡോ. മഞ്ജു ഗുപ്ത പറഞ്ഞു.
അഞ്ച് എംഎം പോലും വലിപ്പമില്ലാത്ത പ്ലാസ്റ്റിക് കണങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്. സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ നിന്നുമാണ് ഇത് അമ്മയുടെ ശരീരത്തിലും തുടര്‍ന്ന് മുലപ്പാലിലും എത്തുന്നത്. മുലപ്പാലില്‍ പ്ലാസ്റ്റിക്കുണ്ടോ എന്നറിയാന്‍ പല പഠനങ്ങളാണ് നടന്നത്. ലോകമെങ്ങും നടന്ന പഠനങ്ങളില്‍ മിക്കതിലും മുലപ്പാലില്‍ പ്ലാസ്റ്റിക്കുണ്ടെന്ന് തെളിയുകയും ചെയ്തു.
ഭക്ഷണം, വെള്ളം, വായുവിലുള്ള വസ്തുക്കള്‍ എന്നിവയില്‍ നിന്നാകാം ഇത് മുലപ്പാലിലും എത്തുന്നത്. ഇതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് പഠിച്ചുവരികയാണ്. മൈക്രോപ്ലാസ്റ്റിക്കില്‍ ആരോഗ്യത്തിന് ഹാനികമായ രാസവസ്തുക്കളും വിഷമാലിന്യങ്ങളും ഉണ്ടാകാമെന്നും ഡോ. മഞ്ജു ഗുപ്ത പറഞ്ഞു.
ഇതുമൂലം ഹോര്‍മോണുകളുടെ ഉത്പാദനം വരെ തടസപ്പെടാം. കുട്ടികളുടെ വളര്‍ച്ചയെയും ബാധിക്കാം, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: