സോള്‍ : ദക്ഷിണ കൊറിയയില്‍, ദിവസങ്ങള്‍ക്കുള്ളില്‍ ശക്തമായ മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുളള ആയിരക്കണക്കിന് സ്‌കൗട്ട് പ്രസ്ഥാനത്തിലെ അംഗങ്ങളെ ക്യാമ്പ് സൈറ്റില്‍ നിന്ന് ഇന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള പ്രദേശത്ത് കഴിഞ്ഞ ആഴ്ച ആരംഭിച്ച ലോക സ്‌കൗട്ട് ജംബോറിയില്‍ നിന്ന് 37,000 സ്‌കൗട്ടുകളെ നീക്കാന്‍ 1,000-ലധികം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
മിക്കവര്‍ക്കും സിയോളിലും തലസ്ഥാനത്തെ മെട്രോപൊളിറ്റന്‍ മേഖലയിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് സര്‍വകലാശാല ഡോര്‍മിറ്ററികള്‍, സര്‍ക്കാര്‍, കോര്‍പ്പറേറ്റ് പരിശീലന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ താമസ സൗകര്യം ഒരുക്കി.
ഖാനുന്‍ കൊടുങ്കാറ്റ് ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ദ്വീപുകള്‍ക്ക് ചുറ്റും ഒരാഴ്ചയിലേറെയായി കേന്ദ്രീകരിച്ചിരിക്കുകയാണ്.ഇവിടെ കനത്ത മഴ പെയ്യുകയും വൈദ്യുതി മുടങ്ങുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: