കൊല്ലം: സഹകരണ ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐയുടെ പോഷക സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെസിഇസി-എഐടിയുസി) സമരത്തില്‍.
ആഗസ്ത് ഒമ്പത്, 10, 11 തീയതികളില്‍ സംസ്ഥാനതല ജാഥകളും, സപ്തംബര്‍ 14, 15, 16 തീയതികളില്‍ ത്രിദിന സെക്രട്ടേറിയറ്റ് സത്യാഗ്രഹവും സംഘടിപ്പിക്കും. ക്ഷാമബത്ത കുടിശിക അനുവദിക്കുക, സഹകരണ മേഖലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, പെന്ഷന് പദ്ധതി കാലോചിതമായി പരിഷ്കരിക്കുക, കയര്‍-കൈത്തറി വ്യവസായ സംഘങ്ങളേയും ജീവനക്കാരേയും സംരക്ഷിക്കുക, ക്ഷീരസംഘം ജീവനക്കാരുടെ വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കാണുക, കളക്ഷന്‍ ഏജന്റുമാര്‍, അപ്രൈസര്‍മാര്‍, പെന്ഷന് വിതരണ ഏജന്റുമാര്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം.
സംസ്ഥാന തലത്തില്‍ നാല് ജാഥകളാണ് പര്യടനം നടത്തുന്നത്. ജാഥകള്‍ക്ക് നേതൃത്വം നല്‍കുന്നതും വിവിധ യോഗങ്ങളില്‍ സംസാരിക്കുന്നതും സിപിഐ, എഐടിയുസി സംസ്ഥാന, ജില്ലാ ഭാരവാഹികളാണ്. സംസ്ഥാനത്തെ സഹകരണ വകുപ്പിനെതിരെ ഗുരുതര ക്രമക്കേടുകളാണ് ഉയരുന്നത്. വിവിധ കേസുകള്‍ ഇ ഡി, വിജിലന്‍സ് ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ അന്വേഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: