കൊച്ചി: സ്മാര്‍ട് മീറ്റര്‍ പദ്ധതി നടപ്പാക്കുമ്പോള്‍ വരുന്ന അധിക സാമ്പത്തിക ഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നും ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പുത്തന്‍ സാങ്കേതികവിദ്യകളോട് പുറംതിരിഞ്ഞു നില്ക്കുന്ന സമീപനം തൊഴിലാളികളോ തൊഴിലാളിസംഘടനകളോ സ്വീകരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് വൈദ്യുതി മേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യകളുടെ സഹായത്താല്‍ വലിയ മുന്നേറ്റങ്ങള്‍ നടക്കുന്നു. അവ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയായിരിക്കും ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഖില ഭാരതീയ വിദ്യുത് മസ്ദൂര്‍ മഹാസംഘ് (ബിഎംഎസ്) നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി എറണാകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അധ്യക്ഷന്‍ മധുസൂദന്‍ ജോഷി അധ്യക്ഷത വഹിച്ചു. ബിഎംഎസ് ദേശീയ സെക്രട്ടറി ആര്‍.എസ്. ജയ്‌സ്വാള്‍, ജനറല്‍ സെക്രട്ടറി കിഷോരിലാല്‍ റൈക്വാള്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്, വൈദ്യുതി മസ്ദൂര്‍ സംഘം സംസ്ഥാന പ്രസിഡന്റ് കെ.വി. മധുകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: