ന്യൂദല്‍ഹി: കശ്മീരിനെക്കുറിച്ച് വ്യക്തമായി അറിയാത്തവരാണ് ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനെ എതിര്‍ക്കുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. കശ്മീരിന്റെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളെക്കുറിച്ച് അറിയാത്തവരാണ് പ്രത്യേക പദവിയെ അനുകൂലിക്കുന്നത്.
2019 ആഗസത് അഞ്ചിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്ത് കളഞ്ഞത്. ഇത് എല്ലാവര്‍ക്കും ഒരുപോലെ ഗുണകരമാണ്. തനിക്ക് സുപ്രീം കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി തലവന്‍ കൂടിയായ ആസാദ് പറഞ്ഞു.
ആര്‍ട്ടിക്കിള്‍- 370 റദ്ദാക്കിയതിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുകയാണ്. ഇതിനിടയിലാണ് പ്രാദേശിക പാര്‍ട്ടികളെ പേരെടുത്ത് പറയാതെ ഗുലാം നബി ആസാദ് അവര്‍ക്കെതിരെ ആഞ്ഞടിച്ചത്. ഭരണഘടനയില്‍ താല്‍ക്കാലിക വ്യവസ്ഥയായി പരാമര്‍ശിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍- 370 എങ്ങനെയാണ് ശാശ്വതമായി നിലനിര്‍ത്താന്‍ ആവശ്യപ്പെടുന്നതെന്ന് ഭരണഘടനാ ബെഞ്ച് ഹര്‍ജിക്കാരോട് ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: