Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കാമുകനെ സ്വന്തമാക്കാൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആണ് അനുഷ. പ്രസവശേഷം ആശുപത്രിമുറിയിൽ വിശ്രമിക്കുകയായിരുന്ന അരുണിന്റെ ഭാര്യ സ്നേഹയെ ഇൻജെക്ഷൻ എടുക്കാനെന്ന വ്യാജേന നഴ്സിന്റെ ഓവർക്കോട്ട് ധരിച്ചെത്തി വായുനിറച്ച സിറിഞ്ച് കൊണ്ട് മൂന്ന് തവണ കുത്തി വായു കുത്തിക്കയറ്റാൻ ശ്രമിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 09:01 pm IST
in Pathanamthitta

പത്തനംതിട്ട: കാമുകന്റെ സ്നേഹം പിടിച്ചുപറ്റാൻ അയാളുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷ (30)യെയാണ് പുളിക്കീഴ് പോലീസ് റിമാൻഡ് ചെയ്തത്. പുല്ലൂക്കുളങ്ങര സ്വദേശി അരുണുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്ന യുവതി, അരുൺ ഇപ്പോൾ തന്നിൽ നിന്നും അകൽച്ച കാട്ടുന്നു എന്ന് മനസ്സിലാക്കിയതിനെതുടർന്ന്, അയാളുടെ  ഭാര്യയെ ആശുപത്രിയിൽ കയറി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആണ് അനുഷ. പ്രസവശേഷം ആശുപത്രിമുറിയിൽ വിശ്രമിക്കുകയായിരുന്ന അരുണിന്റെ ഭാര്യ സ്നേഹയെ ഇൻജെക്ഷൻ എടുക്കാനെന്ന വ്യാജേന നഴ്സിന്റെ ഓവർക്കോട്ട് ധരിച്ചെത്തി വായുനിറച്ച സിറിഞ്ച് കൊണ്ട് മൂന്ന് തവണ കുത്തി വായു കുത്തിക്കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട്  മൂന്ന് മണിയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംശയം തോന്നിയ സ്നേഹയും ഒപ്പമുണ്ടായിരുന്ന മാതാവും ഒച്ചവച്ചതിനെത്തുടർന്ന് ആശുപത്രിജീവനക്കാരെത്തി അനുഷയെ തടഞ്ഞുവച്ച് പുളിക്കീഴ് പോലീസിൽ അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും, സുരക്ഷ മുൻനിർത്തി സ്നേഹയെ ലേബർ റൂമിലേക്ക് മാറ്റുകയും ചെയ്തു. പ്രസവത്തിനായി ഒരാഴ്‌ച്ച മുമ്പാണ് സ്നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഡിസ്ചാർജ് ആയിരുന്നു. നിറവ്യത്യാസം ഉള്ളതിനാൽ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തില്ല. സ്നേഹയും അമ്മയും റൂമിൽ തങ്ങി. നഴ്സിന്റെ ഓവർകോട്ട് ധരിച്ച് യുവതി മുറിയിലെത്തി കുത്തിവയ്‌പ്പിന് നിർബന്ധിക്കുകയായിരുന്നു. ഡിസ്ചാർജ് ആയി, ഇനിയെന്തിനു കുത്തിവയ്‌പ്പ് എന്ന് സംശയമുന്നയിച്ചപ്പോൾ ഒന്നുകൂടി ഉണ്ടെന്ന് പറഞ്ഞ് കൈ ബലമായി പിടിച്ച് മരുന്നില്ലാത്ത സിറിഞ്ച് കുത്താൻ ശ്രമിക്കുകയാണ് ഉണ്ടായതെന്ന് സ്നേഹ മൊഴിനൽകി. എസ് ഐ ഷിജു പി സാം ആണ് കേസ് രജിസ്റ്റർ ചെയ്തത്.

ആദ്യവിവാഹം വേർപെടുത്തിയശേഷം  കല്യാണം കഴിച്ച യുവതിയുടെ ഇപ്പോഴത്തെ ഭർത്താവ് വിദേശത്താണ്. അതേസമയം, അരുണുമായുള്ള ബന്ധം അനുഷ തുടരുകയും ചെയ്തു.  നിരന്തരം ഫോണിലും നേരിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇവരുടെ ഫോണിലെ വാട്സാപ്പ് സംഭാഷണങ്ങളും സന്ദേശങ്ങളും പോലീസ് പരിശോധിച്ചു. കോളേജ് പഠനകാലം മുതൽ അടുപ്പത്തിലാണ് ഇരുവരും. ആദ്യ വിവാഹം വേർപെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ ആഗ്രഹിച്ച യുവതി, തന്റെ സ്നേഹം അയാളെ അറിയിക്കാനുള്ള മാർഗമായാണ് ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ചത്. സ്നേഹയെ കൊല്ലാനല്ല ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും, അതിലൂടെ അത്രത്തോളം അരുണിനെ സ്നേഹിക്കുന്നെന്ന് ബോധ്യപ്പെടുത്താനും ശ്രമിച്ചതാണെന്നും യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

സിറിഞ്ച്, ഗ്ലൗസ് എന്നിവ കണ്ടെടുത്തു. ഇവ പ്രതി വാങ്ങിയ പുല്ലൂക്കുളങ്ങരയിലെ മെഡിക്കൽ ഷോപ്പിലെത്തി പോലീസ് തെളിവെടുത്തു. ആൾമാറാട്ടം നടത്താൻ ധരിച്ച ലാബ് കോട്ട് വാങ്ങിയ കായംകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ആശുപത്രിയിൽ കടന്ന് നേഴ്സ് വേഷം ധരിച്ച് നടത്തിയ വധശ്രമത്തിൽ വലിയ ആസൂത്രണമാണ് യുവതി നടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. യുവതിയെ അപായപ്പെടുത്തി, അവരുടെ ഭർത്താവിനെ സ്വന്തമാക്കാൻ അനുഷ ആഗ്രഹിച്ചു. രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന സ്ഥിതിവിശേഷമാണ് എയർ എമ്പോളിസം.

രക്തചംക്രമണവ്യവസ്ഥയിൽ വായു നടന്നാൽ മരണം വരെ സംഭവിക്കാമെന്ന അറിവായിരിക്കാം അനുഷയെക്കൊണ്ട് ഇത്തരം മാർഗം അവലംബിക്കാൻ പ്രേരിപ്പിച്ചത്. ശ്വാസകോശം അമിതമായി വികസിക്കാനും, ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. യുവതിയുടെ മൊഴികളിലെ  അനുഷയെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags: ഐഎസ്കേസ്കുറ്റാരോപിതന്‍വനിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.