ലണ്ടന്‍: കോവിഡിന്റെ ഭീകരാവസ്ഥ ഒഴിഞ്ഞെങ്കിലും വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ പടരുന്നു.മേയ് മാസത്തില്‍ ആദ്യമായി കണ്ടെത്തിയ ഇ ജി 51 വകഭേദമാണ് പടരുന്നത്.
നിലവില്‍ യുകെയിലെ 10 കോവിഡ് കേസുകളില്‍ ഒരെണ്ണം പുതിയ വകഭേദം കൊണ്ടുണ്ടാകുന്നതാണ്.ഇത് അപകടകാരിയല്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
യഥാര്‍ത്ഥ വൈറസിനേക്കാള്‍ വേഗത്തില്‍ പടരുന്ന ഒമിക്റോണ്‍ പരമ്പരയില്‍ പെട്ട പുതിയ ഇനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചു.കേസുകളുടെ വര്‍ദ്ധനവ് പ്രതിരോധശേഷി കുറയുന്നത് മൂലമാകാം. വൈറസിനെതിരെ പ്രതിരോധം ശക്തമാക്കാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് പ്രധാനമാണെന്ന് അധികൃതര്‍ പറഞ്ഞു.
പ്രായമായ ആളുകള്‍ക്കാണ് ആശുപത്രി പ്രവേശനം കൂടുതലും വേണ്ടിവരുന്നത്. മൂക്കൊലിപ്പ്,തുമ്മല്‍,ചുമ,പനി,ക്ഷീണം എന്നിവയാണ് പുതിയ വകഭേദം ബാധിച്ചാലുളള ലക്ഷണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: