തിരുവനന്തപുരം: സര്‍ക്കാര്‍ തസ്തികകളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സര്‍വീസ് നിയമനങ്ങളില്‍ പിഎസ്സിയെയും എംപ്ലോയ്മെന്റ് എക്സെഞ്ചുകളെയും സര്‍ക്കാര്‍ നോക്കുകുത്തികളാക്കി മാറ്റിയിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പൊതു മേഖല സ്ഥാപനങ്ങളിലും താത്കാലിക നിയമനം എന്ന പേരില്‍ സിപിഎം കേഡര്‍മാരെയും സഹ യാത്രികരെയും പിന്‍വാതില്‍ നിയമനം നടത്തുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.
പിഎസ്സി അടക്കമുള്ള 84ഡിപ്പാര്‍ട്ട് മെന്റുകളിലും താത്കാലിക നിയമനം ആണ് നടക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള. സ്കൂളുകളില്‍ എണ്ണയിരത്തിലധികം താത്കാലിക അധ്യാപക നിയമനങ്ങള്‍ ആണ് നടത്തിയിട്ടുള്ളത് എന്നത് വളരെ ഗൗരവകരമാണ് കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കളില്‍ മുപ്പതു ലക്ഷത്തോളം തൊഴില്‍ രഹിതര്‍ ജോലിക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുമ്പോഴാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നെ നോക്ക് കുത്തി യാക്കി പിന്‍വാതില്‍ നിയമനം നടത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ശമ്പളം നല്കുന്ന താത്കാലിക തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമനം നടത്താവൂ എന്ന 2004ലെ സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചിരിക്കുകയാണ്. പിന്‍വാതില്‍ നിയമനങ്ങളിലൂടെ നഷ്ടപെടുന്നത് ആയിരകണക്കിന് പട്ടികവിഭാഗ ക്കാരുടെ തൊഴില്‍ ആണ്. പട്ടികജാതി വര്‍ഗ സംവരണം അട്ടിമറിക്കുകയയാണ്. സംസ്ഥാനത്ത് അഞ്ചര ലക്ഷം പട്ടികജാതിക്കാര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ല് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് പട്ടികജാതി സംവരണം അട്ടിമറിച്ചു സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത്. സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സി വഴി നടത്താത്തത് എന്തു കൊണ്ടാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ എംപ്ലോയ്മെന്റ് മുഖാന്തിരം ജോലി കൊടുത്തവരുടെ കണക്ക് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയാണ് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സംവരണം അട്ടിമറിക്കുകയാണ്.
ഈ വിഷയത്തില്‍ പട്ടികജാതി ക്ഷേമ സമിതിയും ഡിവൈഎഫ്ഐയും നിലപാട് വ്യക്തമാക്കണം ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടത്തിയിട്ടുള്ള മുഴുവന്‍ താത്കാലിക നിയമനങ്ങളും റദ്ദു ചെയ്യണം എന്ന് ബിജെപി പട്ടികജാതി മോര്‍ച്ച ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി വിഭാഗ ക്കാരോടുള്ള തൊഴില്‍ വഞ്ചനക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: