ഗയാന: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി 20 മത്സരം ചൊവ്വാഴ്ച ഗയാനയിലെ പ്രോവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ട് മത്സരവും കൈവിട്ട ഇന്ത്യക്ക് മൂന്നാം മത്സരം നിര്‍ണായകമാണ്.ഇന്നലെ രാത്രി ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് വെസ്റ്റ് ഇന്‍ഡീസ് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം കണ്ടു.
വെസ്റ്റ് ഇന്‍ഡീസിനായി നിക്കോളാസ് പൂരന് 40 പന്തില്‍ 67 റണ്‍സ് നേടി. പൂരനാണ് കളിയിലെ താരം. ഇന്ത്യക്കായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നും യുസ്വേന്ദ്ര ചാഹല്‍ രണ്ടും അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യക്കായി തിലക് വര്‍മ്മ 51 റണ്‍സ് നേടി. ഇന്ത്യ നിശ്ചിത ഇരുപത് ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് റണ്‍സിന് തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: