ബംഗളുരു: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3, ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ച ഐ എസ് ആര് ഒ ഭ്രമണം ചെയ്യുന്ന ദൂരം കുറച്ചു. കുറച്ചു. ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തി ഒരു ദിവസത്തിന് ശേഷമാണിത്.
ബഹിരാകാശ പേടകം ഇപ്പോള്‍ 170 കി.മീ x 4313 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് അടുത്തിരിക്കുകയാണ്.ഭ്രമണപഥം ഇനിയും കുറവ് വരുത്തുന്ന നടപടി ഓഗസ്റ്റ് 9നാണ്.ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും ഇതെന്ന് ഐ എസ് ആര് ഒ അറിയിച്ചു.
ഓഗസ്റ്റ് 17 വരെയുളള ദിവസങ്ങളിലായി മൂന്ന് തവണ കൂടി ഭ്രമണപഥം കുറച്ച് കൊണ്ട് വരും. അതിനുശേഷം ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന പേടക ഭാഗം വേര്‍പെടും. ഈ മാസം 23 ന് ചന്ദ്രോപരിതലത്തില്‍ മെല്ലെ ഇറങ്ങാനാണ് ശ്രമിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: