ഹൈദരാബാദ് : കേരള സ്പീക്കർ എ. എൻ ഷംസീർ ഗണപതി ഭഗവാനെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് രാമ ധർമ പ്രചാര സഭയുടെ നേതൃത്വത്തിൽ ഹൈദ്രാബാദ് ECIL കമലാനഗർ അയ്യപ്പക്ഷേത്രത്തിൽ നാമ ജപ യാത്രയും സമ്മേളനവും നടന്നു.
ഭക്തജനങ്ങളുടെ വൻ പിന്തുണയോട് കൂടി നടന്ന പരിപാടി ഗണപതി നടയിൽ 108 തേങ്ങ ഉടച്ച് ആരംഭിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് രാമ ധർമ പ്രചാര സഭയുടെ വർക്കിങ് പ്രസിഡൻ്റ് ഡോ. കെ. പി രഘുനാഥ് മേനോൻ, രക്ഷാധികാരി അരമന ഉണ്ണികൃഷ്ണൻ, കമലാനഗർ അയ്യപ്പ ക്ഷേത്രം പ്രസിഡൻ്റ് കെ. കെ വിജയൻ, സെക്രട്ടറി എസ്. രാമചന്ദ്രൻ നായർ, മേട്ടുഗുട അയ്യപ്പ ക്ഷേത്രം ട്രഷറർ വിനോദ് നമ്പ്യാർ, ബാലഗോകുലം ഭാഗ്യനഗർ പ്രസിഡൻ്റ് മാധവൻ നമ്പൂതിരി, രഞ്ജിത്ത് ആർ നായർ എന്നിവർ സംസാരിച്ചു.
പരിപാടിക്ക് നന്ദി അറിയിച്ചു കൊണ്ട് വി.കെ രാമചന്ദ്രൻ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: