Categories: Entertainment

കന്നട സിനിമതാരം വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു; അന്ത്യം ബാങ്കോക്കില്‍ വച്ച്

നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാളെ ബംഗളൂരുവില്‍ എത്തിക്കുമെന്നാണ് സൂചന.

Published by

ബംഗളൂരു: കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന (41) അന്തരിച്ചു. ബാങ്കോക്കില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാളെ ബംഗളൂരുവില്‍ എത്തിക്കുമെന്നാണ് സൂചന.

ഈ മാസം 16-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്‌ത്തി സ്പന്ദനയുടെ മരണം. 2007-ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. മകന്‍. ശൗര്യ. കിസ്മത്, അപൂര്‍വ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറിന്റെ ബന്ധുവാണ് സ്പന്ദന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by