ഷിക്കാഗോ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവുമായി അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം സിമോണെ ബൈല്‍സ്. യുഎസ് ക്ലാസ്സിക്കില്‍ വിജയത്തോടെ താരം തന്റെ തിരിച്ചുവരവ് ആഘോഷിച്ചു.
നാല് തവണ ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ബൈല്‍സ് ടോക്കിയോ ഒളിംപികിസിലെ പ്രകടനത്തിന് ശേഷമാണ് രണ്ട് വര്‍ഷത്തേക്ക് അവധിയെടുക്കുന്നതായി പ്രഖ്യാപിച്ചത്. മാനസികാരോഗ്യം വീണ്ടേടുക്കേണ്ടതുണ്ടെന്ന് താരം അന്ന് പറഞ്ഞിരുന്നു. ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെയോടെ ബൈല്‍സ് ചിക്കാഗോയിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ നടത്തിയ പ്രകടനത്തെ വലിയ ആവേശത്തോടെയാണ് കാഴ്ച്ചക്കാര്‍ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: