മെല്‍ബണ്‍:ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്തായി.പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനാണ് യുഎസിനെ പരാജയപ്പെടുത്തിയത്.
വിജയത്തോടെ സ്വീഡന് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്സും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.നെതര്‍ലന്‍ഡ്സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ മറികടന്നത്.
സഡന്‍ ഡെത്തിലാണ് സ്വീഡന് യുഎസ്സിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതെയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ഇരുടീമുകളും 3-3 എന്ന സ്കോറിന് സമനിലയിലായി.
സഡന്‍ ഡെത്തില്‍ യുഎസ്സിന് വേണ്ടി അലീസ നേഹര്‍, മഗ്ദലെന എറിക്സണ് എന്നിവര്‍ ഗോളടിച്ചു. ഇതോടെ സ്കോര്‍ 4-4 എന്ന നിലയിലായി.എന്നാല്‍ ഏഴാമത് കിക്കെടുത്ത യുഎസ്സിന്റെ കെല്ലി ഒ ഹാരയ്ക്ക് പന്ത് വലയിലെത്തിക്കാനായില്ല. തുടര്‍ന്ന് വന്ന ലിന ലക്ഷ്യം കണ്ടതോടെ യു എസിന് പുറത്തേക്കുളള വഴി തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: