തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ജൂലൈ മാസം 28ാം തീയതി രാത്രി പറന്നത് വ്യവസായ പ്രമുഖന് എം.എ. യൂസഫലിയുടെ ഹെലികോപ്റ്ററാണെന്ന് സിവിയില്‍ ഏവിയേഷന്‍ വിദഗ്ദ ജേണലിസ്റ്റിന്റെ വെളിപ്പെടുത്തല്‍. മലയാള മനോരമയിലെ മുന്‍ ജേണലിസ്റ്റ് കൂടിയായ ജേക്കബ് കെ. ഫിലിപ്പാണ് ഹെലികോപ്റ്ററിന്റെ നമ്പര്‍ ഉള്‍പ്പെടയുള്ള വിവരങ്ങള്‍ നല്‍കിയത്.
നോ ഫ്ളൈ സോണായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ഇത്തരത്തില്‍ ഒരു ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നത് എന്നത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഈ ഹെലികോപ്റ്റര്‍ ആരുടേത് എന്ന് ആരും വ്യക്തമായിരുന്നില്ല. എന്തുകോണ്ടാണ് ഇതിനെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ആരും പറയാതിരിക്കുന്നതെന്നും ജേക്കബ് കെ. ഫിലിപ്പ് ചോദിക്കുന്നു. തിരുവനന്തപുരം അദാനി വിമാനത്താവളത്തിലെ പിആര്‍ഒയെ ഒന്നു ഫോണ്‍ ചെയ്താല്‍ കിട്ടുമായിരുന്ന ഈ വിവരങ്ങള്‍ ആരും അറിയാന്‍ മിനക്കെടാത്തത് എന്തുകൊണ്ടായിരിക്കുമെന്നും അദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഹെലികോപ്റ്റര്‍ ആരുടേത് എന്ന് കണ്ടെത്താന്‍ നിസാരമായ കാര്യമേ ഉള്ളു എങ്കിലും അത് ആരും ചെയ്യാതിരിക്കുന്നതിലെ വസ്തുത കൂടിയാണിപ്പോള്‍ ജേക്കബ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കു ചെയ്തിരുന്ന വിടിഎആര്്ഐ എന്ന എയര്‍ബസ് എച്ച്145 എന്ന ഹെല്കോപ്റ്റര് ആയിരുന്നു ക്ഷേത്രത്തിനു മുകളില്‍ വലം വയ്ച്ച് പറന്നത്. ഇത് എം. എ. യൂസഫലിയുടേതാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഖബറിടം സന്ദര്‍ശിക്കാന്‍ പോകുന്ന നടപടിയുടെ ഭാഗമായായിരുന്നു ഈ ഹെല്കോപ്റ്റര്.
എന്നാല്‍ പല വട്ടം ഈ ഹെല്കോപ്റ്റര് നിരീക്ഷണ പറക്കല്‍ നടത്തി തിരികെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി എന്ന് ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്ടര്‍ 28 ന് രാത്രി 7.05 ന് പറന്നുയര്‍ന്ന് കുറേ ചുറ്റിപ്പറക്കലുകള്‍ക്കു ശേഷം 7.48 ന് തിരിച്ചിറങ്ങുന്നു. കളിക്കുന്ന ഡ്രോണ്‍ പോലും ഇവിടെ പറത്തുവാന്‍ പാടില്ല. അത്തരം ഒരു ഫ്ളൈ സോണ്‍ നിരോധിത മേഖലയില്‍ എങ്ങിനെ ഹെലികോപ്റ്റര്‍ എത്തി എന്നതും ചോദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: