കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി രാഗേഷിനെതിരെ കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ച് പാനൂര്‍ മേലെ ചമ്പാട്ട് പാര്‍ട്ടി നുഭാവികള് തെരുവിലിറങ്ങി പ്രതിഷേധിച്ചു.സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അമ്പതോളം പേരാണ് പ്രകടനം നടത്തിയത്.
രാഗേഷിനെതിരെ പൊലീസ് നടപടിയുണ്ടായിട്ടും നേതാക്കള്‍ പിന്തുണ നല്‍കിയില്ലെന്ന് പ്രതിഷേധിച്ചവര്‍ കുറ്റപ്പെടുത്തി.വീടുകയറി ആക്രമണം, സ്ഫോടക വസ്തു കൈകാര്യം ചെയ്യല്‍ തുടങ്ങിയ കേസിലെ പ്രതിയാണ് രാഗേഷ്. കാപ്പ ചുമത്തിയ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇയാളെ വിലക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ വലിയ പിന്തുണയാണ് രാഗേഷിന് ലഭിക്കുന്നത്. തുടര്‍ന്നാണ് ശനിയാഴ്ച രാത്രി പാര്‍ട്ടി അനുഭാവികള്‍ തെരുവിലിറങ്ങിയത്. സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ രാഗേഷിന് പിന്തുണ നല്‍കിയില്ലെന്നാണ് അനുഭാവികളുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: