കൊച്ചി: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ആര്യങ്കാവ് സ്വദേശികളായ ജോണ്സന് (56), അലോഷി(16), ജിസ്മോള്‍(15) എന്നിവരാണ് മരിച്ചത്.
മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇറ്റലിയില്‍ നിന്നും അവധിയ്ക്കുവന്ന അരയന്‍കാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഒന്‍പത് പേരടങ്ങുന്ന യാത്രാസംഘമാണ് മൂവാറ്റുപുഴയാറില്‍ ഇറങ്ങിയത്. പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേര് കൂടി അപകടത്തില്‍പ്പെട്ടത്. ഏറെ നേരത്തേ തിരച്ചിലിനൊടുവിലാണ് മൂവരുടെയും മൃതദേഹം കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: