Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യസഭ ചോദ്യോത്തരം: പൗരന്മാരുടെ ഡിജിറ്റല്‍ സ്വകാര്യത സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

2023 ഓഗസ്റ്റ് മൂന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്‍ 2023 (ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2023) പ്രകാരം വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇടനിലക്കാരില്‍ അവ സംരക്ഷിക്കപ്പെടുന്നതിനുള്ള ഉത്തരവാദിത്വം ബാദ്ധ്യതയാക്കിയിട്ടുള്ളതിനാല്‍ പ്രസ്തുത അവകാശങ്ങള്‍ സംരക്ഷിക്കാനും, ഡിജിറ്റല്‍ പൗരന്മാരുടെ സ്വകാര്യ ഡാറ്റ ദുരുപയോഗം അഥവാ ചൂഷണം ചെയ്യുന്നത് തടയാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 03:09 pm IST
in India

ന്യൂദല്‍ഹി: ഡിജിറ്റല്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും ഇന്ത്യയിലെ ഇന്റര്‍നെറ്റ് സംവിധാനം തുറന്നതും സുരക്ഷിതവും വിശ്വസനീയവും എല്ലാ ഉപയോക്താക്കള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.  

2023 ഓഗസ്റ്റ് മൂന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ഡിജിറ്റല്‍ വ്യക്തി  വിവര സംരക്ഷണ ബില്‍ 2023 (ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2023) പ്രകാരം വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇടനിലക്കാരില്‍ അവ സംരക്ഷിക്കപ്പെടുന്നതിനുള്ള ഉത്തരവാദിത്വം ബാദ്ധ്യതയാക്കിയിട്ടുള്ളതിനാല്‍ പ്രസ്തുത അവകാശങ്ങള്‍ സംരക്ഷിക്കാനും, ഡിജിറ്റല്‍ പൗരന്മാരുടെ സ്വകാര്യ ഡാറ്റ ദുരുപയോഗം അഥവാ ചൂഷണം  ചെയ്യുന്നത് തടയാനും  കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

വന്‍കിട ടെക് കമ്പനികളുടെ പക്കലുള്ള വ്യക്തിഗത വിവരം സംരക്ഷിക്കുന്നത് സംബന്ധിച്ച്  രാജ്യസഭാംഗങ്ങളായ രാജ് മണി പട്ടേല്‍, നരന്‍ഭായ് ജെ. രത്വാ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു സഹ മന്ത്രി. ഡിജിറ്റല്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗവും ചൂഷണവും തടയുന്നതിന് വന്‍കിട ടെക് പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലടക്കം നിലവിലുള്ള  രീതികളില്‍ ആഴത്തിലുള്ള  മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് നിര്‍ദ്ദിഷ്ട ബില്‍ വഴിയൊരുക്കും. ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സ്വകാര്യ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും  പര്യാപ്തമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

വ്യക്തിഗത  വിവരങ്ങള്‍ വന്‍തോതില്‍ കൈകാര്യം ചെയ്യുന്ന കമ്പനികളില്‍ ലഭ്യമായ വിവരങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ചുമതല കേവലം ആഡിറ്റില്‍ മാത്രമായി  പരിമിതപ്പെടുത്താതെ  അവയുടെ മേല്‍നോട്ടവും  ഡാറ്റ നിയന്ത്രണവും  സംബന്ധിച്ച കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍  ബില്ലില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഡാറ്റാ കൈകാര്യം ചെയ്യുന്ന  ഒരു പ്ലാറ്റ്‌ഫോമിനും ഇന്ത്യന്‍ ഡിജിറ്റല്‍ പൗരന്മാരുടെ  സ്വകാര്യ ഡാറ്റ ദുരുപയോഗം ചെയ്യാനോ ചൂഷണം ചെയ്യാനോ കഴിയില്ലെന്ന് ഡിപിഡിപി ബില്ലിലെ വ്യവസ്ഥകള്‍ ഉറപ്പാക്കുന്നതായി അദ്ദേഹം രാജ്യസഭയില്‍ സൂചിപ്പിച്ചു.  

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 ന്റെ ചുവടു പിടിച്ചാണ് ഡിജിറ്റല്‍  പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍2023 നു രൂപം നല്‍കിയിട്ടുള്ളത്. കംപ്യൂട്ടറുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വ്യക്തിഗത വിവരങ്ങള്‍ കൈവശം വയ്‌ക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന വന്‍കിട സ്ഥാപനങ്ങളടക്കം തങ്ങളുടെ  ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും  ബാദ്ധ്യസ്ഥരാണെന്ന് 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം (ഖണ്ഡിക 43 എ) വ്യവസ്ഥ ചെയ്യുന്നു. തങ്ങളില്‍ നിക്ഷിപ്തമായ വിവരങ്ങളുടെ അലസമോ അശ്രദ്ധമോ ആയ ദുരുപയോഗം മൂലം വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രസ്തുത കമ്പനികള്‍ ബാദ്ധ്യസ്ഥരാണ്. അതിനാവശ്യമായ സുരക്ഷാ സംവിധാനവും നടപടിക്രമങ്ങളും  കമ്പനികള്‍ മുന്‍കൂര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.  

2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമുള്ള അധികാരം വിനിയോഗിച്ചുകൊണ്ട്  കേന്ദ്ര സര്‍ക്കാര്‍ ന്യായമായ സുരക്ഷാ സമ്പ്രദായങ്ങളും നടപടിക്രമങ്ങളും ഉറപ്പുവരുത്തുന്നതിന്  ഇന്‍ഫര്‍മേഷന്‍  ടെക്‌നോളജി  (റീസണബിള്‍  സെക്യൂരിറ്റി പ്രാക്ടീസസ്  ആന്‍ഡ്  പ്രൊസീഡിയേഴ്‌സ്  ആന്‍ഡ്  സെന്‍സിറ്റീവ് പേര്‍സണല്‍ ഡാറ്റ ഓര്‍ ഇന്‍ഫര്‍മേഷന്‍) റൂള്‍സ് 2011 നും രൂപം നല്‍കിയിട്ടുണ്ട്. അതിന്‍ പ്രകാരം ഐഎസ്, ഐഎസ്ഓ, ഐഇസി 27001  മുതലായ അംഗീകൃത ഗുണമേന്മ നിലവാരം നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ സുരക്ഷാ സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുള്ളതായി കണക്കാക്കും. അത്തരം സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ മികച്ച സമ്പ്രദായങ്ങളുടെ കോഡുകള്‍ കേന്ദ്ര ഗവണ്‍മെന്റ് യഥാവിധി അംഗീകരിച്ച സ്വതന്ത്ര ഓഡിറ്റര്‍ മുഖേന സ്ഥാപനങ്ങള്‍ സ്ഥിരമായി സാക്ഷ്യപ്പെടുത്തുകയോ ഓഡിറ്റ് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്.  

ന്യായമായ സുരക്ഷാ രീതികളുടെയും നടപടിക്രമങ്ങളുടെയും ഓഡിറ്റ് വര്‍ഷത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ ഒരു സ്ഥാപനം അഥവാ ഒരു വ്യക്തി തങ്ങളുടെ കമ്പ്യൂട്ടറുകളില്‍ കാര്യമായ നവീകരണം നടത്തുന്നതിനൊപ്പം തന്നെ നടത്തണം. വിവര സാങ്കേതിക വിദ്യ വഴി സെന്‍സിറ്റീവ് വ്യക്തിഗത ഡാറ്റയും വിവരങ്ങളും  കൈകാര്യം ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ പരിരക്ഷിക്കപ്പെടുന്നത് ഉറപ്പുവരുത്തുന്നതിന് ഇതുപകരിക്കും.  

ഡാറ്റ സംഭരണത്തെ സംബന്ധിച്ച ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഓഡിറ്റിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍,  ഗവേണന്‍സ് ഓഡിറ്റുകള്‍, വിവിധ നിയമങ്ങള്‍, ചട്ടങ്ങള്‍,  യുപിഐ നടപടിക്രമങ്ങള്‍, എന്‍പിസിഐ / ആര്‍ബിഐ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന വിലയിരുത്തല്‍ ഉള്‍പ്പെടെയുള്ള ഓഡിറ്റുകള്‍ നടത്താനും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗൂഗിള്‍ പേ, ഫോണ്‍പേ, ആമസോണ്‍ പേ,  വാട്ട്‌സപ്പ് പേ മുതലായ മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍മാരും  (ടിപിഎപികള്‍) യുപിഐയുമായി ബന്ധപ്പെട്ട സിസ്റ്റങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും / നെറ്റ്‌വര്‍ക്ക് / ആപ്ലിക്കേഷനുകളുടെയും മറ്റ് റെഗുലേറ്റര്‍മാരും മള്‍ട്ടിബാങ്ക് മോഡലില്‍ പ്രവര്‍ത്തിക്കുന്ന തേര്‍ഡ്പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍മാരും വാര്‍ഷികാടിസ്ഥാനത്തിലും  മറ്റെല്ലാ മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍മാരും (ടിപിഎപികള്‍) കുറഞ്ഞത് ദ്വിവാര്‍ഷികാടിസ്ഥാനത്തിലുമെങ്കിലും സുരക്ഷാ ആഡിറ്റ് നടത്തണം.

Tags: Rajeev Chandrasekharഡിജിറ്റല്‍ സാങ്കേതിക വിദ്യdigitalഡിജിറ്റൽ ഇന്ത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.