തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി 60ലക്ഷം ഗുണഭോക്താക്കള്‍ക്ക് ക്ഷേമ പെന്ഷന് വിതരണം ചെയ്യാന്‍ 1,762 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഓണസമ്മാനമായി രണ്ടു മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകളാണ് വിതരണം ചെയ്യുന്നത്.
സാമൂഹ്യ സുരക്ഷാ പെന്ഷന് നല്‍കുന്നതിന് 1,550 കോടി രൂപയും ക്ഷേമനിധി പെന്ഷന് നല്കാന് 212 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ മാസം രണ്ടാമത്തെ ആഴ്ചവിതരണം തുടങ്ങും. 23ാം തീയതിയോടെ വിതരണം പൂര്‍ത്തിയാക്കും. പകുതി പേര്‍ക്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘത്തിലൂടെയും വിതരണം ചെയ്യും.
കേരളം വലിയ സാമ്പത്തിക ഞെരുക്കം നേരിടുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: