ദേവാത്മാ ക്ഷേത്രം ഹരിദ്വാറില്‍ നിന്ന് തുടങ്ങി യമുനോത്രി, ഗംഗോത്രി, കേദാരനാഥ്, ബദരിനാഥ്, ഗോമുഖ്, തപോവനം, നന്ദനവനം തുടങ്ങി ഉത്തരാഖണ്ഡത്തില്‍ നിന്ന് ആരംഭിച്ച് കൈലാസ് മാനസസരോവര്‍ വരെ വ്യാപിച്ചിരിക്കുകയാണ്. കൈലാസക്ഷേത്രത്തെ ദേവഭൂമിയായി കണക്കാക്കപ്പെടുന്നു.
ശിവനെ കൈലാസമെന്നും പാര്‍വ്വതിയെ മാനസസരോവര്‍ എന്നും പറയുന്നു. ഈ സ്ഥലത്തെ ഓരോ കൊടുമുടിയും മൂന്ന് രൂപത്തിലുള്ള ഓരോ ദേവനായി കരുതപ്പെടുന്നു. നദികള്‍ തടാകങ്ങള്‍ അരുവികള്‍ എന്നിവ ദേവികളാണ്. ഗുഹകളെ ദേവാലയങ്ങള്‍ എന്ന് പറയാം. ഇപ്രകാരം ആര്‍ക്കെങ്കിലും ദിവ്യദൃഷ്ടി ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ആ പ്രദേശം ആകമാനം പ്രത്യക്ഷത്തില്‍ പ്രകൃതിയുടെ പദാര്ത്ഥങ്ങള്കൊണ്ട് നിര്‍മ്മിക്കപ്പെട്ടതും, എന്നാല്‍ ഈശ്വരീയ ചൈതന്യം നിറഞ്ഞു നില്‍ക്കുന്നതുമായി കാണുന്നു. ഈ സ്ഥലത്ത് പലപ്പോഴുമെങ്ങാനും ചിലര്‍ തീര്‍ത്ഥയാത്രക്കായി അവിടെ എത്താറുണ്ട്. അവര്‍ക്ക് പ്രകൃതിയുടെ ശാന്തി പ്രദമായ ശീതളതയും അതോടൊപ്പം ദിവ്യചൈതന്യത്തിന്റെ പുതിയ പ്രേരണയും ലഭിക്കുന്നു. ഇതിനു ഒരേ ഒരു വ്യവസ്ഥ ഉള്ളത് എന്തെന്നാല്‍ അവിടെ എത്തുന്നവര്‍ ദിവ്യമായ പ്രയോജനത്തിനുവേണ്ടി ആയിരിക്കണം ചെല്ലുന്നത്. എങ്കില്‍ എവിടെ ശാന്തിക്കു കുറച്ചു സമയം ലഭിക്കുന്നുവോ അവിടെ ശാന്തമനസ്സോടുകൂടി ചെലവഴിക്കാന്‍ വേണ്ട സമയം കരുതി വേണം പോകേണ്ടത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ കയറിചുറ്റിക്കറങ്ങി അവിടെ എത്തിച്ചേരുന്നവര്‍ക്ക് കൗതുകമായ വെറും കാഴ്ച മാത്രമെ കാണാനാവൂ. ഇങ്ങനെ ലക്ഷ്യബോധമില്ലാത്ത മൂഢന്മാരെ സാധാരണ എവിടെയും കാണാറുള്ള ചതിയന്മാരായ ആളുകള്‍ ശരിക്ക് തിരിച്ചറിയുകയും ഇവരെ മുതലെടുക്കുകയും ചെയ്യുന്നു. ഈ വരദാനസ്ഥലത്ത് ആഭിചാരവും ഇതേവിധത്തില്‍ കണ്ടുവരുന്നു. വീടിനുള്ളില്‍ എലി, ഗൗളി, എട്ടുകാലി, മൂട്ട, കൊതുക് മുതലായവ സ്ഥാനം ഉണ്ടാക്കുന്നു. മാലിന്യമാണ് അവരുടെ ഭക്ഷണം. ശ്രദ്ധാഭാവം ഇല്ലാതെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനും വിചിത്രമായ കാഴ്ചകള്‍ കാണുവാനും വേണ്ടി പോകുന്നവര്‍ ക്ഷോഭവും ക്ഷീണവും താങ്ങി തിരികെ പോകുന്നു.
ചര്മ്മചക്ഷുക്കള്ക്ക് ദൃശ്യമായ പദാര്‍ത്ഥങ്ങള്‍ മാത്രമെ കാണുവാന്‍ സാധിക്കുകയുള്ളു. അവയെ കണ്ട് അവര്‍ക്ക് അവരുടെ മനസ്സിനെ തൃപ്തിപ്പെടുത്തേണ്ടിവരുന്നു. ബാലപാഠം പഠിപ്പിക്കുവാനുള്ള പ്രാഥമിക പുസ്തകത്തില്‍ ഓരോ അക്ഷരത്തിന്റെയും കൂടെ ഒരു ചിത്രം കൂടി ചേര്‍ക്കുന്നു. ഓര്‍മ്മവെക്കേണ്ട ആവശ്യാര്‍ത്ഥം ഇങ്ങനെയൊന്നിന്റെ ഉപയോഗവും ഉണ്ട്. ചിത്രകലയുടെയും മൂര്ത്തീകലയുടെയും ആധാരം ഇതുതന്നെയാണ്. പ്രത്യക്ഷമായതിനെ കണ്ട് അതിനോട് ഭാവനാപരമായി ബന്ധം സ്ഥാപിക്കുക. സൂത്രവാക്യത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഭാവനാചൈതന്യത്തെ ഉണര്‍ത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഉദാരമതികളും സമ്പന്നരുമായ ആളുകള്‍ക്കു ഈ ആവശ്യം അനുഭവപ്പെടുകയും ദര്‍ശനവും പൂജയും വന്ദനവും മുഖേന പ്രസുപ്തമായ ശ്രദ്ധയെ ഒരു പരിധിവരെ ഉണര്‍ത്താന്‍ ഉതകുന്നതായ ദേവാലയങ്ങളും സ്മാരകങ്ങളും നിര്‍മ്മിക്കുകയും ചെയ്തിരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. ഈ ഉണര്‍വ്വിനെ മിന്നലിന്റെ പ്രകാശം പോലെ ക്ഷണികമായി നിലനിര്‍ത്താതെ ആ പ്രകാശത്തെ അന്തരാത്മാവില്‍ സ്ഥാപിച്ച് മാര്‍ഗ്ഗദര്‍ശനത്തിനുള്ള ആധാരമാക്കിയാല്‍ എല്ലാ പ്രകാരത്തിലും ഉപയോഗമുള്ളതായിരിക്കും. ഇങ്ങനെയുള്ള തീര്‍ത്ഥയാത്രകളും ആത്മീയമായ ഉത്കര്‍ഷം എന്ന ഉദ്ദേശപൂര്ത്തിക്ക് സഹായമാകുന്നു. എങ്കിലും ഒരു കാര്യം നമ്മള് ഓര്‍മ്മവെക്കേണ്ടതായിട്ടുണ്ട്. പദാര്‍ത്ഥനിര്‍മ്മിതമായ കണ്ണുകള്‍കൊണ്ട് കാണപ്പെടുന്ന ദൃശ്യങ്ങള്‍, നേത്രങ്ങള്‍ മുഖാന്തിരം നേത്രങ്ങളില്‍ മാത്രം പ്രഭാവം ചെലുത്തുന്നു. ദൃശ്യം മാറുമ്പോള്‍ ദൃഷ്ടിയും മാറുന്നു. അതോടെ അതിലൂടെ മസ്തിഷ്കത്തില്‍ പതിഞ്ഞ പ്രഭാവവും ഇല്ലാതാകുന്നു.
വിദ്യാദ്ധ്യയനം അക്ഷരമാല ഓര്മ്മവെക്കുന്നതോടെ തുടങ്ങുന്നു. ദിവ്യചേതനയുമായി അന്തരാത്മാവിനെ യോജിപ്പിക്കുന്ന പ്രക്രിയ വിശുദ്ധഭാവനാത്മകമാണ്, അദൃശ്യവുമാണ്. എങ്കിലും അതിന് ഒരു ആവരണത്തിന്റെ സഹായം ആവശ്യമാണ്. ദേവാത്മാ ഹിമാലയത്തില്‍ കാണപ്പെടുന്ന ദൃശ്യങ്ങളും ദേവാലയങ്ങളും ഈ ആവശ്യകതയെ പൂര്‍ത്തീകരിക്കുന്നു.
(തുടരും)
(ഗായത്രി പരിവാര്‍ സ്ഥാപകന്‍ പണ്ഡിറ്റ് ശ്രീരാം ശര്‍മ ആചാര്യ രചിച്ച ‘ദേവാത്മാ ഹിമാലയം’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
9446042042
പ്രതികരിക്കാൻ ഇവിടെ എഴുതുക: