കൊച്ചി:മിത്ത് വിവാദത്തിനിടെ നടന് ഉണ്ണി മുകുന്ദനെ ലാക്കാക്കിയും സൈബര്‍ സഖാക്കളുടെ ആക്രമണം. ഇതിലൊരാള്‍ക്ക് ഉണ്ണി മുകുന്ദന് നല്കിയ മറുപടി വൈറലായി.
സുധീഷ് സോമരാജന് എന്ന സൈബര്‍ സഖാവിന്റെ അക്കൗണ്ടില്‍ നിന്നാണ് ഉണ്ണി മുകുന്ദന് പരിഹാസം എത്തിയത്. സമാജം സ്റ്റാര്‍ ഉണ്ണി മിത്തന്‍ എന്നായിരുന്നു എന്‍എസ്എസിനെയും ചേര്‍ത്ത് വെച്ച് ഉണ്ണി മുകന്ദനെ പരിഹസിച്ചത്. ഇതിന് ഉണ്ണി മുകുന്ദന് നല്കിയ മറുപടിയാണ് രസകരമായത്. സോമരാജന്റെ മിത്ത് നീ തന്നെ എന്നായിരുന്നു ഉണ്ണി മുകുന്ദന് ഉരുളയ്ക്ക് ഉപ്പേരി പോലെ നല്കിയ മറുപടി.
ഈ മറുപടി വൈകാതെ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: