പാലക്കാട്: കേന്ദ്രവനം പരിസ്ഥിതി കാലവസ്ഥാ വ്യതിയാനം മന്ത്രാലയം നടപ്പാക്കുന്ന ഗ്രീന്‍ ക്രെഡിറ്റ് പദ്ധതിക്ക് വ്യക്തതയും സുതാര്യതയും ഉറപ്പാക്കുന്നതിന് കേരള സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍ (കിഫ) ജില്ലയില്‍നിന്ന് കര്‍ഷകരുടെ നിര്‍ദേശങ്ങള്‍ അടങ്ങിയ 20,000 കത്തുകള്‍ അയക്കും.
സംസ്ഥാനത്ത് നിന്ന് ഒരുലക്ഷം കര്‍ഷകരാണ് കത്തുകള്‍ അയക്കുക. പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന സംഭാവനകള്‍ക്ക് ആനുപാതികമായി പ്രതിഫലം നല്‍കുന്ന രീതിയാണ് ഹരിത ക്രെഡിറ്റ് പദ്ധതി. നിലവിലുള്ള കാര്‍ബണ്‍ ക്രെഡിറ്റ് മാതൃകയില്‍ വിപണനം സാധ്യമാക്കുന്ന ഹരിത ക്രെഡിറ്റുകള്‍ കണ്ടെത്തുകയാണ് ഗ്രീന്‍ ക്രെഡിറ്റ് പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് കാര്‍ബണ്‍ ക്രെഡിറ്റ് വിപണി നിലവില്‍ വന്നിട്ടുണ്ട്. കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്ന കരടുവിജ്ഞാപനത്തില്‍ വ്യക്തത ആവശ്യമാണന്നും കര്‍ഷകര്‍ക്ക് ഗുണകരമാവുന്ന നിര്‍ദേശങ്ങളാണ് ‘കിഫ’ നല്‍കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
കത്തുകള്‍ ഓണ്‍ലൈനായും നേരിട്ടും അയക്കുന്നതിനുള്ള സംവിധാനമൊരുക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര, അഡൈ്വസര്‍ ഇക്വേറ്റര്‍ജിയേ ഫാ. സജി ജോസഫ്, സംസ്ഥാന സമിതി അംഗം അബ്ബാസ് കരിമ്പാറ, ഡോ, സിബി സക്കറിയാസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: