ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയില്‍ സന്തോഷിക്കാന്‍ വരട്ടെയെന്നും ഇത് അന്തിമവിധിയല്ലെന്നും കേന്ദ്രമന്ത്രി ആര്.കെ. സിങ്ങ്. മോദി കുടുംബപ്പേര് വിളിച്ചുള്ള അപകീര്‍ത്തിക്കേസില്‍ ശിക്ഷാവിധിയുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സ്റ്റേ ലഭിച്ചത് ഒരു സാധാരണ നടപടി മാത്രമാണെന്നും സിങ്ങ് പറഞ്ഞു.
“സാധാരണ ഒരു വിധിയ്ക്കെതിരെ ഉയര്‍ന്ന കോടതിയില്‍ പോയാല്‍ ശിക്ഷാ വിധിയ്ക്ക് സ്റ്റേ ലഭിക്കുക സ്വാഭാവികമാണ്. അതാണ് ഇവിടെ സംഭവിച്ചത്. പക്ഷെ ആളുകള്‍ ഇത് ആഘോഷമാക്കുകയാണ്. വാസ്തവത്തില്‍ ഇത് അന്തിമവിധിയല്ല. അന്തിമ വിധി വരട്ടെ. എന്നിട്ട് സന്തോഷിക്കാം.”- ആര്.കെ. സിങ്ങ് പറഞ്ഞു.
അപകീര്‍ത്തിക്കേസില്‍ സിജെഎം കോടതി വിധിയ്ക്കെതിരെ നല്കിയ അപ്പീലില്‍ ഈ മാസം സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. ഈ വിധിയില്‍ വീണ്ടും ശിക്ഷ വിധിച്ചാല്‍ ആ വിധിയായിരിക്കും അന്തിമമായി പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: