കൊല്ലം: കേരള എന്‍ജിഒ സംഘിന്റെ 44-ാം സംസ്ഥാന സമ്മേളനം 10, 11, 12 തീയതികളില്‍ സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍. 10ന് രാവിലെ 10ന് വിഷയ നിര്‍ണയ സമിതി യോഗം.
ഉച്ചയ്‌ക്ക് രണ്ടിന് ഭാരവാഹിയോഗം ബിഎംഎസ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി. പിതംബരന്‍ അധ്യക്ഷനാകും. സെക്രട്ടറി മുരളി കേനാത്ത്, ജോയിന്റ് സെക്രട്ടറി വിശ്വകുമാര്‍. വി എന്നിവര്‍ സംസാരിക്കും.
11ന് രാവിലെ 10.15ന് പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റ്റി.എന്‍. രമേശ് അധ്യക്ഷനാകും. ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിഷ്ണു പ്രസാദ് വര്‍മ്മ, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, സ്വാഗതസംഘം ചെയര്‍മാന്‍ റിട്ട. മേജര്‍ ജനറല്‍ ഡോ. സി.എസ്. നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. രാധാകൃഷ്ണ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചയ്‌ക്ക് 12.30ന് വനിതാ സമ്മേളനം തിരുവനന്തപുരം സംസ്‌കൃത കോളേജ് അസി. പ്രൊഫ. ഡോ. ലക്ഷ്മി വിജയന്‍ വി.റ്റി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ സമിതി പ്രസിഡന്റ് പി. ആര്യ അധ്യക്ഷയാകും. വനിതാ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അശ്വതി, ബിഎംഎസ് ദേശീയ സമിതി അംഗം അഡ്വ. ആശാമോള്‍, വനിതാ സമിതി സംസ്ഥാന സെക്രട്ടറി സിന്ധുമോള്‍ പി.സി തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് സെമിനാര്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. മനോജ് അധ്യക്ഷനാകും. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. രാജേഷ് വിഷയം അവതരിപ്പിക്കും. പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പ്ലാനിങ് ബോര്‍ഡ് മുന്‍ മെമ്പര്‍ സി. പി. ജോണ്‍, എന്‍ജിഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി സജീവ് ചാത്തോത്ത് എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് നാലിന് പൊതുസമ്മേളനം ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രന്‍ അധ്യക്ഷയാകും. സംസ്ഥാന ജോ. സെക്രട്ടറി എ.ഇ. സന്തോഷ്, എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.എസ്. ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാന കൗണ്‍സില്‍ യോഗം ആര്‍ആര്‍കെഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശ്രീകുമാരന്‍ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി ബി.എസ്. രാജീവ് സംസാരിക്കും. സംസ്ഥാന സെക്രട്ടറി സി. ബാബുരാജിന്റെ അധ്യക്ഷതയില്‍ ചേരുന്ന സുഹൃത് സമ്മേളനം ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് സംഘ് കേരള എന്‍ജിഒ സംഘില്‍ ലയിക്കുന്ന ലയന പ്രഖ്യാപന സമ്മേളനവും നടക്കും.
തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംഘടനാ ചര്‍ച്ചയും, സംസ്ഥാന ജോ. സെക്രട്ടറി എസ്. വിനോദ് കുമാര്‍ സംഘടനാ പ്രമേയവും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികള്‍ മറ്റു പ്രമേയങ്ങളും അവതരിപ്പിക്കും. വൈകിട്ട് ഭാരവാഹികളെ തെരഞ്ഞെടുക്കും. സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റിട്ട. മേജര്‍ ജനറല്‍ ഡോ. സി.എസ്. നായര്‍, ജനറല്‍ കണ്‍വീനര്‍ കെ. രാധാകൃഷ്ണപിള്ള, സംസ്ഥാന ജന. സെക്രട്ടറി എ. പ്രകാശ്, എന്‍ജിഒ സംഘ് കൊല്ലം ജില്ലാ സെക്രട്ടറി എ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് ആര്‍. പ്രദീപ് കുമാര്‍, സംസ്ഥാന പ്രസിഡന്റ് റ്റി.എന്‍. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: