ന്യൂദല്‍ഹി: ഡോ. വന്ദനദാസിന്റേത് ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച വിശദ വിവരങ്ങള്‍ തേടി കേന്ദ്ര ആരോഗ്യവകുപ്പ് അയച്ച കത്തുകള്‍ക്ക് കേരളം മറുപടി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. മൂന്നു കത്തുകള്‍ സംസ്ഥാനസര്‍ക്കാരിന് നല്‍കിയിട്ട് ഒന്നിനുപോലും മറുപടി നല്‍കിയില്ലെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. മന്‍സൂഖ് മാണ്ടവ്യ ലോക്സഭയില്‍ അറിയിച്ചു. 2023 ജൂലൈ 31, ആഗസ്ത് രണ്ട്, മൂന്ന് തിയ്യതികളിലാണ് കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കിയതെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്ജന് ആയി ജോലി നോക്കവെ ഡോ. വന്ദനദാസ് കൊല ചെയ്യപ്പെട്ട സംഭവം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടു ണ്ടോയെന്നും എന്ത് നടപടി സ്വീകരിച്ചെന്നുമുള്ള കൊടി ക്കുന്നില് സുരേഷ് എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ആരോഗ്യം സംസ്ഥാനത്തെ സംബ ന്ധിക്കുന്ന വിഷയമായതിനാല്‍ ഇത്തരം ദാരുണ സംഭവ ങ്ങളില്‍ മതിയായ നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്ര നിയമമായ 2010ലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമം നടപ്പില്‍ വരുത്തിയിട്ടില്ലെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
ഇത്തരം അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പ്രശ്നസാധ്യത ഏറെയുള്ള ആശുപത്രികളില്‍ സുരക്ഷാ ചുമതല പ്രത്യേക പരിശീലനം നേടിയ വിഭാഗത്തെ ഏല്‍പ്പിക്കുക. ആശുപത്രികളില്‍ സിസിടി വികള്‍ സ്ഥാപിക്കുക. അത്യാഹിത, എമര്‍ജന്‍സി വിഭാ ഗങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കുക. കേന്ദ്രീകൃത കണ്ട്രോള് റൂം സ്ഥാപിക്കുക. അനാ വശ്യമായി ആളുകളെ പ്രവേശിപ്പിക്കാതിരിക്കുക, ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഒഴിവുകള്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നികത്തി ആഗോള നിലവാരത്തിലുള്ള രോഗി – ഡോക്ടര്‍ ശരാശരി നില സൂക്ഷിക്കുക. കഠിനമായ, വിദൂര സ്ഥലങ്ങളിലെ ആശുപത്രികളില്‍ ദുഷ്കര സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മതിയായ അടിസ്ഥാന സൗകര്യം, അധിക വേതന, ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയതായും മന്ത്രി മറുപടിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: