തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ആവശ്യമാണെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രം നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. കിറ്റ് ആവശ്യമുള്ള കാലഘട്ടവും ഇല്ലാത്ത ഘട്ടവും ഉണ്ട്. അതനുസരിച്ച് ഓണക്കിറ്റ് നല്കുന്ന കാര്യം തീരുമാനിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡിന്റെ അന്തരീക്ഷത്തില്‍ ജനങ്ങളെ പൂര്‍ണമായി സഹായിക്കണമായിരുന്നു. സഹായമാവശ്യമുള്ളവര്‍ക്ക് നല്കുന്ന പിന്തുണയാണ് കിറ്റ്. അത്തരം സഹായം ഓണത്തിന് മാത്രമല്ല ഏത് സമയത്തും നല്‍കാമെന്നും പറഞ്ഞ് കൃത്യമായ മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറി.
ധനപ്രതിസന്ധിയെ തുടര്‍ന്ന് മഞ്ഞകാര്‍ഡുകാര്‍ക്ക് മാത്രം ഓണക്കിറ്റ് നല്കാന് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ധനപ്രതിസന്ധി അതിരൂക്ഷമായതോടെ അതിനും കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. അതേസമയം ഓണത്തോടനുബന്ധിച്ച് നീല വെള്ളകാര്‍ഡുകാര്‍ക്കുള്ള അരിവിഹിതം വര്‍ദ്ധിപ്പിച്ചു. വെള്ളകാര്‍ഡുകാര്‍ക്ക് നിലവിലുള്ള രണ്ട് കിലോയ്ക്ക് പുറമേ അഞ്ച് കിലോ അരിലഭിക്കും. കിലോയക്ക് 10.90 രൂപ നിരക്കിലാണ് റേഷന്‍കടകള്‍ വഴി ലഭിക്കുക. നീല കാര്‍ഡുകാര്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും അനുവദിച്ചകൂടി കിലോയും നീലക്കാര്‍ഡുകാര്‍ക്ക് നിലവിലുള്ള രണ്ട് കിലോക്ക് (കിലോ നാല് രൂപ നിരക്കില്‍) പുറമെ അധിക വിഹിതമായി അഞ്ച് കിലോ അരിയും സമാന നിരക്കില്‍ ലഭിക്കും. 14 മുതല്‍ ലഭ്യമാകും. ഈ മാസം മഞ്ഞകാര്‍ഡുകാര്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ കൊടുക്കുന്ന അര ലിറ്റര്‍ മണ്ണെണ്ണയ്ക്കു പുറമെ അരലിറ്റര്‍ മണ്ണെണ്ണ കൂടി വിതരണം ചെയ്യും. 27, 28 തീയതികളില്‍ റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 29,30,31 തീയതികളില്‍ അവധിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: