മുംബൈ: ഔറംഗസേബ് ചക്രവര്‍ത്തി ഒരിയ്‌ക്കലും നമ്മുടെ നായകന്‍ ആകില്ലെന്നും നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും ആണെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. “ഔറംഗസേബിന്റെ ഫോട്ടോ ഉയര‍്ത്തി വര‍്ഗ്ഗീയകലാപം ഉണ്ടാക്കി ചില പരീക്ഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം. ഔറംഗസേബ് ഒരിയ്‌ക്കലും നമ്മുടെ ഹീറോ ആകില്ല”. – ഫഡ് നാവിസ് പറഞ്ഞു.
സംസ്ഥാനത്ത് ചില ഭാഗത്ത് ചില വര്‍ഗ്ഗീയ ലഹളകള്‍ നടക്കുന്നുണ്ട്. വാസ്തവത്തില്‍ മഹാരാഷ്‌ട്രയില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മഹാരാഷ്‌ട്രയെ അസ്ഥിരപ്പെടുത്താന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഔറംഗസേബിന്റെ നിരവധി പോസ്റ്ററുകള്‍ കാണപ്പെടുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഔറംഗസേബിന്റെ ചിത്രം സ്റ്റാറ്റസ് ആയി ഇടുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഔറംഗസേബിന്റെ പേരില്‍ പൊടുന്നനെ പ്രകടനവും റാലികളും നടക്കുന്നുണ്ട്. ഇതെല്ലാം യാദൃച്ഛികമല്ലെന്ന് അറിയാം. ഇത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. ഇതുവരെ ഔറംഗസേബ് ഇന്ത്യന്‍ മുസ്ലിങ്ങളുടെ ഹീറോ ആയിരുന്നില്ല. മഹാരാഷ്‌ട്രയുടെ ഹീറോ എന്നും ഛത്രപതി ശിവജി മഹാരാജും ഛത്രപതി സാംബാജി മഹാരാജും ആണ്. അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, ഔറംഗസേബിന് അതാകാന്‍ കഴിയില്ല. – ദേവേന്ദ്ര ഫഡ് നാവിസ് പറയുന്നു.
ഛത്രപതി സാംബാജി മഹാരാജിനെ പീഡിപ്പിക്കുകയും പല കഷണങ്ങളായി ക്രൂരമായി കൊലപ്പെടുത്തിയ ഔറംഗസേബ് ഒരിയ്‌ക്കലും നമ്മുടെ ഹീറോ ആകില്ല. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പോലും ഹീറോ ആകില്ല. തുര്‍ക്കിയിലെ മംഗോള്‍ വംശത്തില്‍പ്പെട്ട വ്യക്തിയാണ് ഔറംഗസേബ്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും കണക്കെടുത്താല്‍ ഈ വംശക്കാര്‍ ഏതാനും ലക്ഷങ്ങള്‍ മാത്രമേ കാണൂ. അതുകൊണ്ട് ഇവിടെയുള്ള മുസ്ലിങ്ങള്‍ ആരും ഔറംഗസേബിന്റെ പിന്‍ഗാമികളല്ല. എന്നിട്ടും ഔറംഗസേബിന്റെ പേരില്‍ ചില കുഴപ്പങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നു. ഇതിന് പിന്നില്‍ ആസൂത്രിത നീക്കം ഉണ്ട്. ചില വ്യക്തികളെ ഞങ്ങല്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കലാപത്തിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. അതില്‍ ചിലതെല്ലാം ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ചില അറസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഞങ്ങള്‍ വിവേചനം കാണിക്കില്ല. ഇവിടെ ഔറംഗസേബിനെ മഹത്വവല്‍ക്കരിച്ചാല്‍ ഞങ്ങള്‍ അവരെ വെറുതെ വിടില്ല. ഇതെല്ലാം ഗൗരവമേറിയ സംഭവങ്ങളാണ്. എല്ലാം അടുത്ത് നിരീക്ഷിക്കും. – ഫഡ് നാവിസ് പറഞ്ഞു.
ഈയിടെ മഹാരാഷ്‌ട്രയില്‍ പല ഭാഗത്തും ഔറംഗസേബിനെ കേന്ദ്രീകരിച്ച് വിവാദങ്ങള്‍ നടക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടായി. ഔറംഗസേബിനെ വാട്സാപില്‍ സ്റ്റാറ്റസ് ആക്കുന്നിനെച്ചൊല്ലി കോലാപൂരില്‍ അക്രമം ഉണ്ടായി. ഔറംഗസേബിനെ പിന്തുണയ്‌ക്കുന്ന മുസ്ലിം മൗലികവാദികള്‍ മൂലം അഹമ്മദ് നഗറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഹിന്ദു പ്രവര്‍ത്തകരും തെരുവിലിറങ്ങുകയുണ്ടായി. ഒവൈസിയും ഫഡ് നാവിസും തമ്മില്‍ ഇതേച്ചൊല്ലി വാക്ക് തര്‍ക്കമുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു ഫഡ്നാവിസിന്റെ ഈ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: