കൊച്ചി: ‘ഹോസ്പെക്സ് ഹെല്‍ത്ത് കെയര്‍ എക്സ്പോ 2023’ സപ്തം. 15 മുതല്‍ 17 വരെ കളമശ്ശേരി സംറ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്, എഐഎംഇഡി, മറ്റ് മെഡിക്കല്‍ അസോസിയേഷനുകള്‍, ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്നിവയുടെ പങ്കാളിത്തമുണ്ടാവും.
‘ഹെല്‍ത്ത് കെയറിന്റെ ഭാവി: ഡിജിറ്റല്‍, ഡിവൈസസ്, ഡയഗ്നോസ്റ്റിക്സ്’ എന്നതാണ് പ്രമേയം. അതിനൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ സംസ്ഥാനത്തെ ആശുപത്രികളെയും, ആരോഗ്യ രംഗത്തേയും പരിഷ്കരിക്കാനാണ് മേള ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ തൃത്വം എംഡിയും ഐഎംഎ മുന്‍ പ്രസിഡന്റുമായ ഡോ. ജോണ്‍ സെബാസ്റ്റ്യന്‍ നിവിന്‍, ഡോ. അരുണ്‍ കൃഷ്ണ, ഡോ. മിഥുന് രാജു, സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ മാധവന് കുട്ടി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: