ആറന്മുള: കേരള നിയമസഭ സ്പീക്കര്‍ എ. എന്‍.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണെന്ന് മൂര്‍ത്തിട്ട ശ്രീമഹാഗണപതി ക്ഷേത്രോപദേശക സമിതി അഭിപ്രായപ്പെട്ടു.
അധികാര സ്ഥാനത്തിന് യോജിക്കാത്ത ഇത്തരം അപക്വമായ പ്രസംഗങ്ങള്‍ ആസുത്രിമായി കരുതികൂട്ടി നടത്തിയതാണെന്ന് യോഗം കുറ്റപ്പെടുത്തി. ഭാരത സംസ്കാരത്തിന് നേരെയുള്ള വെല്ലുവിളികള്‍ ഹൈന്ദവ വിശ്വാസികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുകയാണെന്ന് സമിതി അറിയിച്ചു. ഭരണഘടന ലംഘനം നടത്തിയ സ്പീക്കര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രസിഡന്റ് എ. രവീന്ദ്രനാഥ്, സെക്രട്ടറി പി. ജി. ഗോപികുട്ടന്‍ നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: