തിരുവനന്തപുരം: ഓന്തിന് നിറം മാറാനുള്ള കഴിവ് അതിന്റെ നിലനില്‍പ്പിന്റെ കൂടി കഴിവാണ്. ഓന്ത് സഞ്ചരിക്കുന്ന അല്ലെങ്കില്‍ ഇരിക്കുന്ന പ്രതലത്തിന്റെ നിറം ശരീരത്തിനു ലഭ്യമാക്കാനാണ് കഴിവ് നിരവധി തവണ പഠനങ്ങള്‍ക്കും വിധേയയായിരുന്നു. ഉരഗ വര്‍ഗ്ഗത്തില്‍ പെടുന്ന പല്ലികളുടെ കുടുംബത്തിലെ ഒരു ജീവിയാണ് ഓന്ത്. ഇവയുടെ വിരലുകള്‍ മുന്നിലേയ്‌ക്കും രണ്ടെണ്ണം പിന്നിലേയ്‌ക്കും തിരിഞ്ഞിരിക്കും. കണ്ണുകള്‍ ഒരുമിച്ചല്ലാതെ പ്രത്യേകമായി ചലിപ്പിക്കാനല്ല കഴിവും ഓന്തിനുണ്ട്. ദൃശ്യമാകുന്ന വസ്തുക്കളുടെ അകലം മനസ്സിലാക്കാനുള്ള കഴിവും കണ്ണുകള്‍ക്കുണ്ട്. നാക്കുകള്‍ നീളമുള്ളതും വേഗത്തില്‍ പുറത്തേയ്‌ക്കുനീട്ടി ഇരയെപ്പിടിക്കാന്‍ സാധിക്കുന്നതുമാണ്. ഓന്തിന്റെ ശിരസ്സില്‍ കൊമ്പോ വരമ്പുകളോ പോലുള്ള ഭാഗങ്ങളുണ്ടാകും.
ഓന്തുകള്‍ പല തവണ നിറം മാറുന്നത് കണ്ടിട്ടുണ്ടെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഇതു സാധ്യമാകുന്ന ഓന്തുകളും ഉണ്ട്. ഇന്റര്‍നെറ്റില്‍ വൈറലാകുകയും തരംഗം സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇത്തരത്തിലുള്ള ഒരു ഓന്തിന്റെ വീഡിയോ. ഈ ഓന്ത് നിമിഷങ്ങള്‍ക്കുള്ളില്‍ പലതവണ നിറം മാറുന്നത് ഇതിലൂടെ നിങ്ങള്‍ക്ക് കാണാം. ചിലപ്പോള്‍ പച്ച, നീല, മഞ്ഞ, ചുവപ്പ്, പിങ്ക് എന്നിങ്ങനെ നിമിഷങ്ങള്‍ക്കം നിറം മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക