കൊച്ചി: വരയുടെ വലിയ തമ്പുരാനായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഒരു ചിത്രം വരയ്ക്കുമ്പോള്‍ അതിനു പിന്നില്‍ വലിയൊരു പരിശ്രമം നടത്തിയിരുന്നുവെന്ന് ആര്‍ട്ടിസ്റ്റ് മദനന് പറഞ്ഞു.
തപസ്യ കലാസാഹിത്യ വേദിയും കുരുക്ഷേത്ര ബുക്സും സംയുക്തമായി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളുടെ പ്രദര്‍ശനത്തോടനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മദനന്. യോഗത്തില്‍ തപസ്യ സാഹിത്യ വേദി ജില്ലാ അധ്യക്ഷന്‍ വെണ്ണല മോഹന്‍ അധ്യക്ഷന്‍ ആയിരുന്നു.
നമ്പൂതിരിയുടെ ചെറുപ്പകാലം അദേഹത്തിന്റെ വരകളില്‍ സ്വാധീനിച്ചിരുന്നു. നേരിയ വരകള്‍ കൊണ്ട് ശക്തമായ ബോധം കാഴ്ചക്കാരില്‍ ഉണര്‍ത്തിയിരുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ വരച്ചതില്‍ നോക്കുമ്പോള്‍ എന്തോ പ്രത്യേകത ഉള്ളതായി എപ്പോഴും തോന്നുന്നവിധത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വരയെന്നും മദനന് പറഞ്ഞു.
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം മുഖ്യ പ്രഭാഷണം നടത്തി. തപസ്യ സാഹിത്യ വേദി ജില്ലാ സെക്രട്ടറി രാജീവ്, കുരുക്ഷേത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി. വിദ്യാസാഗരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: