മുംബൈ: മഹാരാഷ്‌ട്രയിലെ ആചാര്യ മറാഠെ കോളജിലും ബുര്‍ഖ വിവാദമുയര്‍ത്തി സംഘര്‍ഷത്തിന് നീക്കം. യൂണിഫോം ധരിക്കാനാകില്ലെന്നും ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. തട്ടമിട്ടെത്തുന്നതില്‍ എതിര്‍പ്പില്ലെന്നും പക്ഷേ ബുര്‍ഖ അനുവദിക്കാനാകില്ലെന്നും കോളജ് അധികൃതര്‍ നിലപാടെടുത്തു.
ജൂലൈ രണ്ടിനാണ് ഒരു കൂട്ടം കുട്ടികള്‍ ബുര്‍ഖ ധരിച്ചെത്തിയത്. യൂണിഫോമിലല്ലാതെ പ്രവേശനം അനുവദിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ നിലപാടെടുത്തതോടെ കുട്ടികളെ പിന്‍തുണച്ച് മുസ്ലിം മതമൗലികവാദികളും ഒരു കൂട്ടം രക്ഷാകര്‍ത്താക്കളും എത്തിയതോടെ സംഘര്‍ഷാവസ്ഥയായി.
തുടര്‍ന്ന് പോലീസെത്തി കോളജ് അധികൃതരുമായി ചര്‍ച്ച നടത്തി. ബുര്‍ഖ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ വിദ്യാഗൗരി ലെലെ പറഞ്ഞു. യൂണിഫോം സംബന്ധിച്ച തീരുമാനം രക്ഷാകര്‍ത്താക്കളുമായി ചര്‍ച്ച ചെയ്താണ് എടുത്തത്. അന്ന് എല്ലാവരും ഡ്രസ് കോഡ് പൂര്‍ണമായും അംഗീകരിച്ചതാണ്. കോളജിന്റെ ഡ്രസ് കോഡ് അംഗീകരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് വിട്ടുപോകാമെന്ന് ലെലെ പറഞ്ഞു.
അതേസമയം കോളജിനെതിരെ നടപടി ആവശ്യപ്പെട്ട് എന്‍സിപി എംഎല്‍എ അബു അസിം ആസ്മിയും മുന്‍മന്ത്രി നസീം ഖാനും സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള മൗലികാവകാശത്തിന്റെ നിഷേധമാണിതെന്നാണ് നസിംഖാന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: