മുംബൈ:കേരള നിയമസഭാ സ്പീക്കര്‍ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര മുംബൈ കേരള ഹൗസിന് മുന്നില്‍ വിവിധ സമുദായിക, ഹൈന്ദവ സംഘടനകളുടെയും, അയ്യപ്പക്ഷേത്ര കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഹിന്ദു സ്വാഭിമാന്‍ സംരക്ഷണ് സമിതി നേതൃത്വം കൊടുത്ത പ്രതിഷേധ യോഗം നടന്നു.
അന്‍പതിലധികം സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എ എന്‍ ഷംസീര്‍ തന്റെ പരാമര്‍ശം പിന്‍വലിച്ച് ഹൈന്ദവ സമൂഹത്തോട് നിരുപാധികം മാപ്പ് പറയണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്വന്തം മതവിശ്വാസത്തെ പവിത്രമായി കരുതുകയും ഹൈന്ദവ വിശ്വാസത്തെ അടച്ചാക്ഷേപിക്കുകയുമാണ് എ എന്‍ ഷംസീര്‍ ചെയ്തത്.
ഭാരത് ഭാരതി മുംബൈ പ്രമുഖ് ഗോകുല്‍ദാസ്, ഹിന്ദു സേവാ സമിതി മഹാരാഷ്ട്ര ജനറല്‍ സെക്രട്ടറി രമേശ് കലംബൊലി, ഹിന്ദു സ്വാഭിമാന്‍ സംരക്ഷണ സമിതി അധ്യക്ഷന്‍ ദാമോദരന്‍ പിള്ള, ക്ഷേത്ര പരിപാലന കേന്ദ്രീയ സമിതി അംഗം സുനില്‍, നായര്‍ സാംസ്കാരിക സംഘ കേന്ദ്രീയ സമിതി അംഗം കുസുമം, ഭാരതീയ ജനതാ പാര്‍ട്ടി ഐടി സെല്‍ മഹാരാഷ്ട്ര അധ്യക്ഷന്‍ സതീഷ് നിഗം, മുന്‍ മേയര്‍ സാഗര്‍ നായിക്, ശബരിമല അയ്യപ്പ സേവാസമാജം കൊങ്കണ്‍ പ്രാന്ത് സെക്രട്ടറി ഗിരീഷ് നായര്‍, കൂടാതെ വിശ്വഹിന്ദു പരിഷത്ത്, ബജരംഗദള്‍, മറ്റ് സാമുദായിക, ഹൈന്ദവ സംഘടന ഭാരവാഹികളും പ്രതിഷേധം രേഖപ്പെടുത്തി.
നിയമസഭ സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഷംസീറിനെ ഉടന്‍ പുറത്താക്കണമെന്നും നിയമസഭ ചട്ടമനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമുള്ള നിവേദനം കേരള ഹൗസ് മാനേജര്‍, നോര്‍ക്ക റൂട്ട്സ് ഡെവലപ്മെന്റ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് കൈമാറി.
കഴിഞ്ഞ 15 ദിവസത്തോളമായി തുടര്‍ച്ചയായി കോരിച്ചൊരിയുന്ന മഴ മൂലം ഒരു പരിധിവരെ നിശ്ചലമായിരുന്ന മുംബൈയും പരിസരപ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
മഹാരാഷ്ട്രയില്‍ ഉടനീളം പ്രാദേശിക തലത്തില്‍ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ യോഗങ്ങളും നാമജപ യാത്രകളും നടത്താന്‍ ആഹ്വാനം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: