Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

സ്ത്രീത്വാദര്‍ശത്തിന്റെ നൈരന്തര്യമാണ് ഇതിഹാസ കുടുംബചിന്തയിലുണരുന്ന സ്ത്രീദര്‍ശനം. കര്‍മ്മധീരയും ധര്‍മകാംക്ഷിയുമായി ഭാരതസ്ത്രീ പതിദേവതയും മാതൃദേവതയുമായി പരിലസിക്കുന്നു. സ്ത്രീയുടെ ഉയര്‍ച്ച അവളില്‍ നിന്നു തന്നെ സമാരംഭിക്കണം. ഇച്ഛാശക്തികൊണ്ടും ആത്മീയ സാധനകൊണ്ടും ഉത്തരവാദിത്വത്തിന്റെ നയരേഖയിലൂടെ സഞ്ചരിക്കുന്ന സ്ത്രീപാത്രങ്ങളെ ഇതിഹാസമവതരിപ്പിക്കുന്നുണ്ട്. മാതൃസങ്കല്പത്തിന്റെ സത്യശിവസൗന്ദര്യമാണ് അവര്‍ പ്രദര്‍ശിപ്പിക്കുക. സീത, കൗസല്യ, കൈകേയി, സുമിത്ര, ഊര്‍മിള, മണ്ഡോദരി, താര എന്നിവര്‍ രാമായണ കാവ്യത്തിനേകുന്ന കുടുംബിനീ സങ്കല്‍പ്പങ്ങള്‍ അനശ്വരമാണ്.

Janmabhumi Online by Janmabhumi Online
Aug 3, 2023, 05:51 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ.കൂമുള്ളി ശിവരാമന്‍

സ്ത്രീയും പുരുഷനും പ്രകൃതിയുടെ താളക്രമത്തില്‍ പരസ്പരപൂരകമായി സൃഷ്ടിക്കപ്പെട്ടതാണ്. ഈ പൂര്‍ണിമയുടെ മധുരമാണ് ദാമ്പത്യജീവിതത്തെ വസന്തോത്സവമാക്കുന്നത്. കാലത്തിന്റെ ഇരുട്ടിലൂടെ സഞ്ചരിക്കുന്ന ദീപശിഖയാണ് മാതൃത്വം. മാതൃത്വവും അതിന്റെ മഹനീയതയുമാണ് കുടുംബത്തിന്റെ ആദിപ്രഭവം. സ്ത്രീത്വാദര്‍ശത്തിന്റെ നൈരന്തര്യമാണ് ഇതിഹാസ കുടുംബചിന്തയിലുണരുന്ന സ്ത്രീദര്‍ശനം. കര്‍മ്മധീരയും ധര്‍മകാംക്ഷിയുമായി ഭാരതസ്ത്രീ പതിദേവതയും മാതൃദേവതയുമായി പരിലസിക്കുന്നു. സ്ത്രീയുടെ ഉയര്‍ച്ച അവളില്‍ നിന്നു തന്നെ സമാരംഭിക്കണം. ഇച്ഛാശക്തികൊണ്ടും ആത്മീയ സാധനകൊണ്ടും ഉത്തരവാദിത്വത്തിന്റെ നയരേഖയിലൂടെ സഞ്ചരിക്കുന്ന സ്ത്രീപാത്രങ്ങളെ ഇതിഹാസമവതരിപ്പിക്കുന്നുണ്ട്. മാതൃസങ്കല്പത്തിന്റെ സത്യശിവസൗന്ദര്യമാണ് അവര്‍ പ്രദര്‍ശിപ്പിക്കുക. സീത, കൗസല്യ, കൈകേയി, സുമിത്ര, ഊര്‍മിള, മണ്ഡോദരി, താര എന്നിവര്‍ രാമായണ കാവ്യത്തിനേകുന്ന കുടുംബിനീ സങ്കല്‍പ്പങ്ങള്‍ അനശ്വരമാണ്. ത്രേതായുഗത്തിന്റെ ചുട്ട കവിളില്‍ നിന്ന് അടര്‍ന്നു വീഴാനായുന്ന കണ്ണീര്‍ത്തുള്ളിയാണ് സീത. അഗ്നിസാക്ഷിയായി വൈദേഹി ജീവിതമുഹൂര്‍ത്തങ്ങളെ നേരിടുകയായിരുന്നു. വാല്മീകി മഹര്‍ഷിയുടെ അനുഗ്രഹത്തില്‍ ആ ജീവനും യാഗാഗ്നിപോലെ ജ്വലിച്ചു.

രാമന്റെ വിശ്വതോമുഖമായ കര്‍മസായൂജ്യങ്ങളും തീരുമാനങ്ങളുമെല്ലാം കുടുംബ പശ്ചാത്തലത്തിന് ഊക്കും ഉണര്‍വുമേകാന്‍ പര്യാപ്തമായിരുന്നു. സീതയുടെ അനുയാത്ര തടയാനാഞ്ഞെങ്കിലും  

‘ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു

രണ്ടുമൊന്നത്രേ വിചാരിച്ചു കാണ്‍കിലോ

പാണിഗ്രഹണം മന്ത്രാര്‍ത്ഥവുമോര്‍ക്കണം

പ്രണവാവസാന കാലത്തും പിരിയുമോ?

എന്ന വൈദേഹീ വൈഖരി ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിക്കുകയായിരുന്നു. അദൈ്വതചിന്തയുടെ ഈ ആമുഖവചനം രാമോപനിഷത്തു കൂടിയാണെന്നോര്‍ക്കണം. വനയാത്രയിലെ ഭരദ്വാജദര്‍ശനവും വാല്മീകിയാശ്രമ പ്രവേശവും രാമാദികള്‍ക്ക് വിഭൂതിയേകി. ചിത്രകൂടാചലവും ആശ്രമസങ്കേതവും സ്‌നേഹസംസ്‌കൃതിയുടെ മാറ്റില്‍ കുടുംബത്തിന്റെ പുനര്‍സൃഷ്ടിയാവുന്നു. വനപ്രകൃതിയെ കുടുംബപ്രകൃതിയായി സ്വാംശീകരിക്കുകയായിരുന്നു ആ ആരണ്യജീവന പ്രത്യയങ്ങള്‍. രാജകൊട്ടാരത്തേക്കാള്‍ വിശ്വപ്രകൃതിയുടെ പ്രശാന്തിയാണ് അവിടെ രാമാദികള്‍ അന്വേഷിക്കുക. അന്വേഷണ മാര്‍ഗമാകട്ടെ കുടുംബത്തില്‍ നിന്നാണ് സമാരംഭിക്കുക. ആരണ്യകാണ്ഡത്തില്‍ ലക്ഷ്മണനോട്, ക്ഷേപാവരണശക്തിയാണ് മായയെന്ന് ചൊല്ലി, അദൈ്വതത്തിന്റെ അര്‍ത്ഥാന്തരങ്ങളും ജീവാത്മാപരമാത്മാ ബന്ധവും സരളമായി ഉപദേശിക്കുന്നുണ്ട് രാമന്‍. ആത്മപ്രകാശലബ്ധിയാണ് മുക്തി. ഈ മോക്ഷാവസ്ഥയാണ് ജീവാത്മാവിന്റെ പരമലക്ഷ്യമെന്നും ഭക്തിയാണ് അതിന്റെ സാധനാപര്‍വമെന്നും ഇതിഹാസം സമര്‍ത്ഥിക്കുന്നു. സഹോദരന് ഉപനിഷദ്ജ്ഞാനമേകുന്ന രാമന്‍ കുടുംബമൂല്യങ്ങളുടെ നൈരന്തര്യത്തെയാണ് അറിവനുഭൂതിയിലൂടെ പകരുന്നത്. രാമചരിതം സാഹോദര്യസ്‌നേഹത്തിലും ഗുരുരൂപപ്രകാശത്തിലും ലാവണ്യം പകരുന്നു.  

Tags: രാമായണംരാമസീതാ കഥകള്‍കുടുംബം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies