ഡോ. ജെ. എം. വ്യാസ് ഡോ. നവീന്‍ കുമാര്‍ ചൗധരി
ഡിജിറ്റല്‍ യുഗത്തിലേക്ക് ലോകം അതിവേഗം പരിണമിക്കുമ്പോള്‍, നോണ്‍ഫംഗബിള്‍ ടോക്കണുകള്‍ (എന്‍എഫ്ടി), നിര്‍മ്മിതബുദ്ധി (എഐ), മെറ്റാവേര്‍സ് തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങള്‍ കല, കളക്റ്റിബിള്‍ വിപണി, വാണിജ്യം, ആശയവിനിമയം തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. ഈ കണ്ടുപിടുത്തങ്ങള്‍ വിശാലമായ അവസരങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വഴിതുറക്കുന്നതിനൊപ്പം, കുറ്റകൃത്യങ്ങളുടെയും സുരക്ഷയുടെയും കാര്യത്തിലും അഭൂതപൂര്‍വമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിര്‍മ്മിതബുദ്ധി പ്ലാറ്റ്ഫോമുകള് വന്‍തോതിലുള്ള വിവരശേഖരണവും വിവര വിശകലനവുമാണ് നടത്തുന്നത്. ഗുരുതരമായ സ്വകാര്യതാ ആശങ്കകളും ഇത് ഉയര്‍ത്തുന്നുണ്ട്. നോണ്‍ഫംഗബിള്‍ ടോക്കണുകളുടെ ഉപയോഗം കുതിച്ചുയര്‍ന്നതോടെ, ഉപയോക്താക്കളുടെ ഡിജിറ്റല്‍ വാലറ്റുകളില്‍ നിന്ന് ഫണ്ട് മോഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ദുഷ്പ്രവണതകളും വര്‍ദ്ധിക്കുകയാണ്. ആപേക്ഷികമായി നോക്കുമ്പോള്‍ മെറ്റാവേര്‍സ് ശൈശവാവസ്ഥയിലാണ്. എന്നാല്‍ പ്ലാറ്റ്ഫോമിന്റെ സുരക്ഷ, സ്വകാര്യതാ പരിരക്ഷകള്‍ ഉപഭോക്താക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. സൈബര്‍ മേഖലയിലെ ഭീഷണികളുടെ സങ്കീര്‍ണ്ണത വര്‍ദ്ധിച്ചു. പ്രാദേശികവും രാജ്യാന്തരവുമായ സംരംഭങ്ങളിലൂടെ വ്യവസായിക, അക്കാദമിക, സര്‍ക്കാര്‍ മേഖലകളില്‍ ഉന്നതതല സഹകരണം ആവശ്യമാണ്. സുരക്ഷിതവും വിശ്വസനീയവുമായ സൈബര്‍ ഇടം വളര്‍ത്തിയെടുക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യാന്‍, ‘നോണ്‍ഫംഗബിള്‍ ടോക്കണുകള്‍, നിര്‍മ്മിതബുദ്ധി, മെറ്റാവേര്‍സ് കാലഘട്ടത്തിലെ കുറ്റകൃത്യങ്ങളും സുരക്ഷയും’ എന്ന വിഷയത്തിലൂന്നിയുള്ള ജി20 യോഗം ജൂലൈ 13,14 തീയതികളിലായി ഹരിയാനയിലെ ഗുരുഗ്രാമില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുകയുണ്ടായി.
നിയമലംഘന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു
2014ന് ശേഷം, നോണ്‍ഫംഗബിള്‍ ടോക്കണുകള്‍ കലാവിപണിയില്‍ വിപ്ലവം സൃഷ്ടിച്ചു. ഡിജിറ്റല്‍ ആസ്തികളുടെ ഡിജിറ്റല്‍ ഉടമസ്ഥതയും ഉത്പത്തി പ്രമാണീകരണവും സാധ്യമാക്കുന്നു. 2028ഓടെ എന്‍എഫ്ടി വിപണി ഏകദേശം 20 ബില്യണ്‍ യൂഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിപ്ലവകരമായ സാങ്കേതിക വിദ്യ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ക്കും പുതുവഴികള്‍ തുറക്കുകയാണ്. വ്യാജ എന്‍എഫ്ടികള്‍, അനധികൃത പകര്‍പ്പുകള്‍, പകര്‍പ്പവകാശ ലംഘനം എന്നിവ ഡിജിറ്റല്‍ കലാ മേഖലയില്‍ ആശങ്കയായി മാറിയിരിക്കുന്നു. എന്‍എഫ്ടി ഇടപാടുകളില്‍ ഉപയോഗിക്കുന്ന ക്രിപ്റ്റോകറന്‍സികളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അജ്ഞാതത്വം കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, നിയമവിരുദ്ധ ധനസഹായം എന്നിവ സുഗമമാക്കും. ഇതുകൂടാതെ, എന്‍എഫ്ടി പ്ലാറ്റ്ഫോമില്‍ നിലവിലുള്ള സുരക്ഷാപ്രശ്നങ്ങള്‍, ദൗര്‍ബല്യങ്ങള്‍ എന്നിവ സങ്കീര്‍ണ്ണമായ സൈബര്‍ ആക്രമണങ്ങളിലേക്ക് നയിച്ചേക്കാം. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും മാനനഷ്ടത്തിനും ഇടയാക്കും. എന്‍എഫ്ടി ഇടപാടുകളുടെ ആധികാരികതയും നിയമസാധുതയും ഉറപ്പുവരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ശക്തമായ നിയന്ത്രണ ചട്ടക്കൂടുകള്‍ സ്ഥാപിക്കുകയും നിയമ നിര്‍വ്വഹണ ഏജന്‍സികളെ ശക്തിപ്പെടുത്തുകയും അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുകയും ജി20 രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
നിര്‍മ്മിതബുദ്ധി: ഇരുതല മൂര്‍ച്ചയുള്ള വാള്
നിര്‍മ്മിതബുദ്ധിയുടെ വ്യാപനം വിവിധ വ്യവസായമേഖലയിലുടനീളം പരിവര്‍ത്തന സാധ്യതകള്‍ തുറന്നു. സൈബര്‍ സുരക്ഷ, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, വിപണി/കാലാവസ്ഥ പ്രവചനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിര്‍മ്മിതബുദ്ധി ശക്തമായ ഉപകരണമായി മാറിയിട്ടുണ്ട്. സൈബര്‍ കുറ്റവാളികള്‍ എഐ ഉപയോഗിച്ചുള്ള അത്യാധുനിക സൈബര്‍ ആക്രമണങ്ങളും തട്ടിപ്പുകളും നടത്താനുള്ള സാധ്യതകളും ഏറുകയാണ്. നിര്‍മ്മിതബുദ്ധിയുടെ സ്വാധീനം ഭാവാത്മക മുന്നേറ്റങ്ങള്ക്കപ്പുറത്തേക്കും വ്യാപിക്കുന്നു. നിഷേധാത്മകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു. സങ്കീര്‍ണ്ണമായ സൈബര്‍ ആക്രമണങ്ങള്‍ നടത്താനും വ്യക്തിവിവര മോഷണം നടത്താനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും എഐ ഉപയോഗിക്കുന്ന പ്രവണത ഏറി വരികയാണ്. എഐ അധിഷ്ഠിത മാല് വെയര്‍, എപിടികള്, ഡിഡിഒഎസ്, ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ എന്നിവ എഐ അടിസ്ഥാനമാക്കിയുള്ള സൈബര്‍ സുരക്ഷാ ആക്രമണങ്ങളുടെ ഉദാഹരണങ്ങളാണ്. ഇത് തീര്‍ച്ചയായും വ്യക്തിഗത സ്വകാര്യതയ്ക്കും വിശ്വാസ്യതയ്ക്കും ഡിജിറ്റല്‍ ഉള്ളടക്കത്തിന്റെ സമഗ്രതയ്ക്കും കാര്യമായ ഭീഷണി ഉയര്‍ത്തുന്നു. നിര്‍മ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തില്‍, ജി20 രാജ്യങ്ങള്‍ സൈബര്‍ സുരക്ഷാ നടപടികള്‍ക്ക് മുന്‍ഗണന നല്‍കുകയും ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുകയും ഉയര്‍ന്നുവരുന്ന ഭീഷണികളെ നേരിടാന്‍ ഗവേഷണത്തിനായി വിഭവങ്ങള്‍ അനുവദിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. നിര്‍മ്മിതബുദ്ധി വികസനത്തിനും നിര്‍വ്വഹണത്തിനും വേണ്ടിയുള്ള ധാര്‍മ്മിക ചട്ടക്കൂടുകള്‍ സ്ഥാപിക്കുന്നത് ഉത്തരവാദിത്തപൂര്‍ണ്ണമായ ഉപയോഗം ഉറപ്പാക്കുകയും എഐ അധിഷ്ഠിത നിയമലംഘന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കുകയും ചെയ്യും.
എഐ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ഉത്തരവാദിത്തപൂര്‍ണ്ണമായ എഐ വികസനം പ്രോത്സാഹിപ്പിക്കുക, എഐ അധിഷ്ഠിത അപകട നിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവ സുരക്ഷിത ഡിജിറ്റല്‍ ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പുകളാണ്.
മെറ്റാവേര്‍സ്: സുരക്ഷാ പ്രത്യാഘാതങ്ങള്‍
ഭൗതികവും ഡിജിറ്റല്‍ യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്ന പരസ്പരബന്ധിതമായ വെര്‍ച്വല്‍ ലോകത്തെയാണ് മെറ്റാവേര്‍സ് പ്രതിനിധീകരിക്കുന്നത്. ഇത് ബിസിനസ് സംരംഭങ്ങള്‍ക്കും സാമൂഹികസംസ്കാരിക മേഖലകള്‍ക്കും ഇടപെടലുകള്‍ക്കും വിനോദത്തിനും വലിയ സാധ്യതകള്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ എല്ലാത്തിനും അതിന്റെതായ വില നല്കേണ്ടിവരുമെന്നു മാത്രമല്ല അപകടസാധ്യതകളുമുണ്ട്. വ്യക്തിവിവര മോഷണം, ഫിഷിംഗ് ആക്രമണങ്ങള്‍, വെര്‍ച്വല്‍ ആസ്തി മോഷണം എന്നിവ ഭീഷണിയാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല, മെറ്റാവേര്‍സിന്റെ വികേന്ദ്രീകൃത സ്വഭാവം നിയമ നിര്‍വ്വഹണ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുകയും സര്‍ക്കാരുകള്‍, സാങ്കേതിക കമ്പനികള്‍, സൈബര്‍ സുരക്ഷാ വിദഗ്ധര്‍ എന്നിവയ്ക്കിടയിലുള്ള മെച്ചപ്പെട്ട സഹകരണം അനിവാര്യമാക്കുകയും ചെയ്യും. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുക, ഉപയോക്തൃ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ഫലപ്രദമായ നിയന്ത്രണ ചട്ടക്കൂടുകള്‍ നടപ്പിലാക്കുക എന്നിവ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സുരക്ഷിതമായ അനുഭവം ഉറപ്പാക്കുന്നതിനും സഹായകമാകും.
സാങ്കേതികവിദ്യ നമ്മുടെ ലോകത്തെ പുനര്‍നിര്‍മ്മിക്കുന്നത് തുടരുമ്പോള്‍, കുറ്റകൃത്യങ്ങളുടെയും സുരക്ഷയുടെയും പശ്ചാത്തലം വിലയിരുത്തി, വ്യവസായ മേഖല, അക്കാദമിക മേഖല, സര്‍ക്കാരുകള്‍, വിഷയ വിദഗ്ധര്‍ എന്നിവര്‍ സഹകരിച്ച് എന്‍എഫ്ടി, എഐ, മെറ്റാവേര്‍സ് എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ജി20 രാജ്യങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര സഹകരണം, ശക്തമായ നിയന്ത്രണ നടപടികള്‍, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍, പൊതു ബോധവത്ക്കരണ പ്രചാരണങ്ങള്‍ തുടങ്ങിയവയിലൂടെ ഇതു സാധ്യമാക്കാം.
(ഡോ. ജെ. എം. വ്യാസ്, നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറാണ്. ഡോ. നവീന്‍ കുമാര്‍ ചൗധരി, ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്കൂള്‍ ഓഫ് സൈബര്‍ സെക്യൂരിറ്റി & ഡിജിറ്റല്‍ ഫോറന്‍സിക്സിന്റെ ഡീനാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: