കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് ഫലപ്രദമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ആലുവയില്‍ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊതുതാത്പര്യ ഹര്‍ജിയുമായി അഭിഭാഷകനായ വി.ടി. സതീഷ് ഹൈക്കോടതിയെ സമീപിച്ചത്.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും കുടുംബത്തിന്റെ പുനരധിവാസം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിയമ സംവിധാനങ്ങളെക്കുറിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം അടക്കമുള്ളവ വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
അഡ്വ.വി. സജിത്കുമാര്‍ മുഖേനയാണ് അഭിഭാഷക പരിഷത്ത് പ്രവര്‍ത്തകനായ അഡ്വ. വി.ടി. സതീഷ് ഹര്‍ജി ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: