ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ പീഡിയാട്രിക്ക് വിഭാഗം മുന്‍ മേധാവി ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ സുബ്രഹ്മണ്യനിവാസില് ഡോ. ബി. ശ്രീനിവാസന് (86) അന്തരിച്ചു. മുന്‍കാല ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. പ്രമുഖ ജുവലറി ഗ്രൂപ്പ് ഭീമാ ജൂവലറി സ്ഥാപകന്‍ പരേതനായ ഭീമ ഭട്ടരുടെയും, വനജ ഭീമഭട്ടരുടെയും മൂത്ത മകനാണ്.
ഭാര്യ: പരേതയായ സീത. മക്കള്‍: അഹല്യ, അഞ്ജന (വിജയവാഡ), ഡോ. അനുരാധ, സുബ്രഹ്മണ്യം. മരുമക്കള്‍: രാഘവേന്ദ്ര (വാസന് ആന്‍ഡ് കമ്പനി), ഡോ. ശ്രീനിവാസ മൂര്‍ത്തി (വിജയവാഡ), ഡോ. ഭാസ്ക്കര്‍ രംഗനാഥ് (ലിസി ആശുപത്രി, കാര്‍ഡിയോ തൊറാസിക്ക് സര്ജന്), തേജസ്വിനി. സഹോദരങ്ങള്‍: ബി. ഗിരി രാജന് ( ഭീമ ഗ്രൂപ്പ്, കോഴിക്കോട്), ഡോ. ബി. ഗോവിന്ദന് (ഭീമ ഗ്രൂപ്പ്, തിരുവനന്തപുരം), ബിന്ധു മാധവന് ( ഭീമ ഗ്രൂപ്പ്, കൊച്ചി) ലക്ഷ്മികാന്തന്‍ (ഭീമ ഗ്രൂപ്പ്, ആലപ്പുഴ), സരസ്വതി, ജയലക്ഷ്മി, സാവിത്രി, ഗീത, പരേതരായ കൃഷ്ണന് കാന്തന്, അംബുജം, ഇന്ദുമതി. സംസ്കാരം നടത്തി.
ഹൈന്ദവസംഘടനാ രംഗത്തും സേവന മേഖലയിലും മികവ് തെളിയിച്ച വ്യക്തിത്വം
ആലപ്പുഴ: ഹൈന്ദവസംഘടനാ രംഗത്തും സേവന പ്രവര്‍ത്തനങ്ങളിലും ഒരേ പോലെ മികവ് തെളിയിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. ബി. ശ്രീനിവാസന്. ആര്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് കാര്യവാഹ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ശാഖാ പ്രവര്‍ത്തനം ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും സജീവമാക്കുന്നതിന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പഴയകാല സ്വയംസേവകര്‍ ഓര്‍ക്കുന്നു.
ശാഖയില്‍ ശാരീരിക് പ്രവര്‍ത്തനങ്ങളിലും സ്വയംസേവകര്‍ക്കൊപ്പം കളികളിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു. പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു. വിഎച്ച്പിയുടെ ഫ്രീമെഡിക്കല് സെന്ററില്‍ വര്‍ഷങ്ങളോളം സൗജന്യസേവനം നടത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തിരക്കുകള്‍ക്കിടയിലും ഇത്തരത്തില്‍ സമാജ പ്രവര്‍ത്തനത്തിന് അദ്ദേഹം തയ്യാറായിരുന്നു. കടലോര, കായലോര പ്രദേശങ്ങളില്‍ മുന്‍കാലത്ത് വറുതി സമയത്ത് സൗജന്യമായി ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. സമാജത്തിനായി സേവനരംഗത്ത് സജീവമായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: