Categories: India

പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല; ബോര്‍ഡ് സ്ഥാപിക്കാമെന്ന് ഹൈക്കോടതി

അനാവശ്യമായ ചര്‍ച്ചകള്‍ക്ക് ഇടമുണ്ടാക്കരുതെന്ന് തമിഴ്നാട് ദേവസ്വം വകുപ്പിന് ജസ്റ്റിസ് എസ്. ശ്രീമതി മുന്നറിപ്പുനല്‍കി

Published by

 ചെന്നൈ: പഴനി  സുബ്രമണ്യ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വയ്‌ക്കാന്‍ അനുമതി നല്‍കി  മദ്രാസ് ഹൈക്കോടതിയുടെ  മധുര ബഞ്ച്. വിശ്വാസികളുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.  

അനാവശ്യമായ ചര്‍ച്ചകള്‍ക്ക് ഇടമുണ്ടാക്കരുതെന്ന് തമിഴ്നാട് ദേവസ്വം വകുപ്പിന് ജസ്റ്റിസ് എസ്. ശ്രീമതി മുന്നറിപ്പുനല്‍കി.

പഴനിക്ഷേത്രത്തില്‍ ഹിന്ദുക്കളല്ലാത്തവര്‍ക്കും  നിരീശ്വരവാദികള്‍ക്കും   പ്രവേശനം ഇല്ല. എന്നാല്‍, അടുത്തകാലത്ത് ഇതരമതത്തില്‍പ്പെട്ട ചിലര്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതായി ഹൈന്ദവസംഘടനകള്‍ പരാതിപ്പെട്ട പ്രകാരം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുള്ള ബാനര്‍ ക്ഷേത്രത്തിനുസമീപം ദേവസ്വംവകുപ്പ് സ്ഥാപിക്കുകയുണ്ടായി.എന്നാല്‍  വൈകാതെ അത് അവിടെനിന്ന് നീക്കി. ഇതിനെതിരെ പഴനി സ്വദേശി  കോടതിയെ സമീപിക്കുകയായിരുന്നു.

പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി വീണ്ടും അറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇത് അംഗീകരിച്ച കോടതി നേരത്തേ ബാനര്‍ സ്ഥാപിച്ചിടത്തുതന്നെ അത്  പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക