ന്യൂദല്‍ഹി: റോഡ് ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി ദേശീയ പാതകളില്‍ ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖല വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സഹമന്ത്രി ജനറല്‍ (റിട്ട) ഡോ. വി കെ സിംഗ് പറഞ്ഞു.
ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നേട്ടങ്ങളും മറ്റെല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഇത് ചെലുത്തിയ സ്വാധീനവും ന്യൂ ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ദേശീയപാതകളില്‍ തടസ്സമില്ലാത്ത മൊബൈല്‍ ഫോണ്‍ ശൃംഖല ഉണ്ടെന്ന് ഉറപ്പാക്കാന്‍ എംഒആര്‍ടിഎച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി സഹകരിക്കുന്നുണ്ടെന്ന് പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും 4ജി സേവനങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ച് ഗ്രാമങ്ങളില്‍ 4 ജി കവറേജ് വിപുലീകരിക്കുന്നതിനുള്ള ഒരു സംരംഭം നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇത് റോഡ് ശൃംഖലയ്‌ക്ക് നേരിട്ട് ഗുണം ചെയ്യും. അപകടങ്ങള്‍ ഫലപ്രദമായി തടയാനും സാധിക്കും. ഇന്ത്യയില്‍ 5ജി ശൃഖലയുടെ വിപുലീകരണം അതിവേഗം പുരോഗമിക്കുകയാണ്.
ഏകദേശം ഒരു ലക്ഷം സൈറ്റുകള്‍ അഞ്ച് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി, തുടര്‍ന്ന് എട്ടു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം സൈറ്റുകളും, പത്തു മാസത്തിനുള്ളില്‍ മൂന്നു ലക്ഷം സൈറ്റുകളും പൂര്‍ത്തിയാക്കി, ഇത് റോഡ് ശൃംഖലയ്‌ക്ക് വളരെയധികം ഗുണം ചെയ്യും. കൂടാതെ, മന്ത്രാലയം ടോളിംഗ് സംവിധാനം ഉപഗ്രഹവും ക്യാമറ അധിഷ്ഠിതവുമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊബൈല് ടവര് പദ്ധതികള്ക്കായി 43,868 കോടിയിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 631 ജില്ലകളില്‍ 5 ജി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: